ഹിരോഷിമദിനാചരണം

കൊടുവള്ളി: പറമ്പത്ത് കാവ് എ.എം.എൽ.പി സ്കൂളിൽ ഹിരോഷിമ ദിനാചരണത്തി​െൻറ ഭാഗമായി ലോക സമാധാനത്തിന് ആഹ്വാനംചെയ്ത് വെള്ളരിപ്രാവിനെ പറത്തി. കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്‌സൻ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.ടി. സുനി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഹെഡ്മിസ്ട്രസ് സി.കെ. സുലൈഖ ഹിരോഷിമദിന സന്ദേശം നൽകി. പി.ടി.എ വൈസ് പ്രസിഡൻറ് സി.കെ. ജലീൽ, സൗഹൃദം ഗ്രൂപ് ചെയർമാൻ കെ.പി. അബ്ദുസ്സമദ്, ആർ.വി. സൈനുദ്ദീൻ, ഫസൽ ആവിലോറ, പി. ഖദീജ, കെ. റംല, എം.സി. ലതിക, ടി. ഷബീന ബീവി, ടി.കെ. ഷീല, പി. സ്മിത, പി. ജസീല, പി.കെ. യുസൈറ ഫെബിൻ എന്നിവർ സംബന്ധിച്ചു. പി.സി. ഖാദർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എം. മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.