ഇസ്​ലാമിക്​ പ്രീസ്കൂൾ ടീച്ചേഴ്സ് പരിശീലന കോഴ്സ്

മുക്കം: ഇസ്ലാമിക് പ്രീസ്കൂൾ ടീച്ചേഴ്സ് പരിശീലന കോഴ്സ് (ഐ.പി.ടി.ടി.സി) മുക്കം സ​െൻറർ എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബർ സി.കെ. ഖാസിം അധ്യക്ഷത വഹിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ല ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് കുഞ്ഞാലൻകുട്ടി ഫൈസി, ജില്ല സെക്രട്ടറി പി. അലി അക്ബർ കറുത്തപറമ്പ്, ദാറുസ്വലാഹ് മാനേജർ നടുക്കണ്ടി അബൂബക്കർ, ഗ്ലോബൽ കെ.എം.സി.സി ജനറൽ സെക്രട്ടറി യൂനുസ് അമ്പലക്കണ്ടി, പി.സി. ആലിക്കുഞ്ഞി ഫൈസി ഖത്തർ, പരിശീലകൻ ടി.കെ. കരീം, മുക്കം ട്രാക്ക് കോളജ് മാനേജർ നുഹ്മാൻ കുമാരനല്ലൂർ, സലാം മലയമ്മ, പി.കെ. ഗഫൂർ മൗലവി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ നവാസ് ഓമശ്ശേരി സ്വാഗതവും ജിനാസ് കൈവേലിമുക്ക് നന്ദിയും പറഞ്ഞു. അധ്യാപക ഒഴിവ് മുക്കം: എം.എ.എം.ഒ കോളജിൽ ഇംഗ്ലീഷ് അധ്യാപക​െൻറ താൽക്കാലിക ഒഴിവുണ്ട്. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. കോഴിക്കോട് മേഖല കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. താൽപര്യമുള്ളവർ ഈ മാസം 13ന് രാവിലെ 11ന് കോളജ് ഓഫിസിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0495 2297319
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.