മഞ്ഞൊടി മലപ്രം നടപ്പാത തകർന്നു; നാട്ടുകാർ ദുരിതത്തിൽ

പെരുവയൽ: രണ്ടു ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മഞ്ഞൊടി-മലപ്രം നടപ്പാത തകർന്നതോടെ കുടുംബങ്ങൾ പ്രയാസത്തിലായി, മാവൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ മലപ്രത്തെയും പെരുവയൽ ഗ്രാമപഞ്ചായത്തിലെ മഞ്ഞൊടിയെയും ബന്ധിപ്പിക്കുന്ന പാതയാണിത്. മലപ്രം പ്രദേശത്തുള്ളവർക്ക് എളുപ്പത്തിൽ മറ്റു സ്ഥലങ്ങളിലേെക്കത്താൻ സഹായിക്കുന്നതാണിത്. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് മഞ്ഞൊടി പാടത്തിനു നടുവിലൂടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാത നിർമിച്ചത്. വെള്ളപ്പൊക്ക സമയത്തുപോലും മലപ്രത്തുകാർക്ക് പുറംലോകത്തെത്താൻ പാത സഹായിച്ചിരുന്നു. നടപ്പാത തകർന്നതോടെ യാത്ര ദുഷ്കരമായി, നടപ്പാതയുടെ മറുഭാഗത്തുനിന്ന് വെള്ളം ഒഴുകിപ്പോകാത്തതാണ് കരിങ്കൽ കെട്ട് അടക്കം തകരാൻ കാരണം. നിർമാണത്തിലെ അശാസ്ത്രീയതയാണ് വിനയായത്. നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് പി.ടി.എ. റഹീം എം.എൽ.എ നവീകരണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും സാങ്കേതിക തടസ്സത്തെതുടർന്ന് ഫലംകണ്ടില്ല, വീണ്ടും ഫണ്ട് അനുവദിക്കുന്നതിന് നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. നടപ്പാത വീതി കൂട്ടുകയും രണ്ടു ഭാഗത്തായി അടിയിലൂടെ തോട് നിർമിക്കുകയും ചെയ്യേണ്ടതുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.