ഈ വെള്ളക്കെട്ടും ദുർഗന്ധവും മാറ്റിത്തരുമോ?

ബേപ്പൂർ: ഹാർബർ റോഡ് ജങ്ഷൻ മുതൽ ജങ്കാർ കടവ് വരെയുള്ള റോഡി​െൻറ കിഴക്കുവശത്തുള്ള ഡ്രെയ്നേജിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്കു നിലച്ചതിനാൽ നാട്ടുകാർ ദുരിതത്തിൽ. ഓടകൾ അടഞ്ഞതിനാൽ മഴ പെയ്താൽ റോഡ് വെള്ളക്കെട്ടിൽ മുങ്ങും. എസ്.ബി.ഐക്കു സമീപത്തുള്ള പാടത്ത് െറസിഡൻറ്സ് ഭാഗങ്ങളിലേക്ക് പോകുന്ന ഓടയിൽ മാലിന്യവും മണ്ണും നിറഞ്ഞതിനാൽ വെള്ളക്കെട്ടിന് ശമനമില്ല. കാൽനടക്കാരെയും വെള്ളക്കെട്ട് ബുദ്ധിമുട്ടിലാക്കുന്നു. രണ്ടുമാസം മുമ്പ് മഴക്കാലപൂർവ ശുചീകരണ പദ്ധതിയുടെ ഭാഗമായി കൗൺസിലറുടെ മേൽനോട്ടത്തിൽ ഓടകൾ വൃത്തിയാക്കിയിരുന്നു. എന്നാൽ, കോരിയ മാലിന്യം സമീപത്തു തന്നെയിട്ടത് ഓടയിലേക്ക് ഒലിച്ചിറങ്ങി. റോഡിലെ മലിനജലത്തിൽ കൊതുക് പെരുകുന്നുണ്ട്. ഇതുമൂലം പകർച്ചപ്പനിയും സാംക്രമികരോഗങ്ങളും പൊതുജനങ്ങൾക്ക് ഭീഷണിയുയർത്തുന്നുണ്ട്. കോർപറേഷൻ ശുചീകരണ വിഭാഗത്തി​െൻറയും ആരോഗ്യവകുപ്പി​െൻറയും നിരുത്തരവാദപരമായ നിലപാടിൽ പാടത്ത് െറസിഡൻറ്സ് അസോസിയേഷനും നാട്ടുകാരും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.