മത്സ്യകൃഷി രണ്ടാം ഘട്ടം ഉദ്ഘാടനം

മാവൂർ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തി​െൻറ ഭാഗമായുള്ള മത്സ്യക്കുഞ്ഞ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു, മത്സ്യം വളർത്താൻ 10 സ​െൻറിൽ കൂടുതൽ സ്ഥലമുള്ള കർഷകർക്കാണ് വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കുക, വിഷരഹിത മത്സ്യം ലഭ്യമാക്കുക, മത്സ്യകർഷകരുടെ ജീവിതനിലവാരം ഉയർത്തുക എന്നിവ ലക്ഷ്യംവെച്ച് നടപ്പാക്കുന്നതാണ് പദ്ധതി. കർഷകർക്കുള്ള ഫാം കാർഡ് വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ, അക്വാകൾചർ പ്രമോട്ടർ സി.പി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു. Photo mvr matsya Kunh vitharanam മാവൂരിൽ ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തി​െൻറ ഭാഗമായുള്ള മത്സ്യക്കുഞ്ഞ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.