ഇലക്ട്രോണിക് റാട്ട പരിശീലനം

കൊയിലാണ്ടി: കുറുവങ്ങാട് കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ തൊഴിലാളികൾക്ക് ആരംഭിച്ചു. 20 പേര്‍ക്ക് 45 ദിവസങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ വി. സുന്ദരന്‍ അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഓഫിസര്‍ കെ.ടി. ആനന്ദ്കുമാർ, ടെക്‌നിക്കല്‍ ഓഫിസര്‍ എം.ടി. മഞ്ജിത്, പി.എസ്. വിജീഷ്, ടി. ഷബ്‌ന, സി.കെ. രാമന്‍കുട്ടി, പി.എൻ. ഗോപിനാഥന്‍, എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ. സുകുമാരന്‍ സ്വാഗതവും പ്രഭിന അനില്‍ നന്ദിയും പറഞ്ഞു. സുരക്ഷ പെയിന്‍ ആൻഡ് പാലിയേറ്റിവ് പരിശീലനം കൊയിലാണ്ടി: സുരക്ഷ പെയിന്‍ ആൻഡ് പാലിയേറ്റിവ് താലൂക്ക്തല പരിശീലനം നടത്തി. സൊസൈറ്റി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി. വിശ്വൻ, കെ.കെ. മുഹമ്മദ്, ജമീല കാനത്തിൽ, പി. ബാബു, എം.പി. ഷിബു, പി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ. ചന്ദ്രന്‍ സ്വാഗതവും കെ. ഷിജു നന്ദിയും പറഞ്ഞു. ഐ.ആർ.പി.സി കണ്ണൂര്‍ ജോ. സെക്രട്ടറി കെ.വി. ഗോവിന്ദന്‍, മെഡിക്കല്‍ കോളജ് പാലിയേറ്റിവ് നഴ്‌സ് ഷീന, ഫയർ സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.