ഐ.എസ്.എം ഖുര്‍ആന്‍ പഠനപദ്ധതി ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന സമിതിയുടെ വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠനപദ്ധതിയുടെ ആറാംഘട്ടം ഫലം പ്രസിദ്ധീകരിച്ചു. മുഴുവന്‍ മാര്‍ക്കും നേടിയവര്‍ക്ക് സമ്മാനങ്ങളും പ്രശസ്തിപത്രവും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 100 ശതമാനം മാര്‍ക്ക് നേടിയവരുടെ സംഗമവും അവാര്‍ഡ് ദാനവും സെപ്റ്റംബര്‍ രണ്ടിന് രാവിലെ ഒമ്പതിന് വടകര ടൗണ്‍ഹാളില്‍ നടക്കും. 100 ശതമാനം മാര്‍ക്ക് നേടിയവരില്‍നിന്ന് തിരഞ്ഞെടുക്കുന്ന മൂന്നുപേര്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കും. പരീക്ഷഫലം www.ismkerala.in എന്ന സൈറ്റിൽ. വാര്‍ത്തസമ്മേളനത്തില്‍ അബ്ദുറഹിമാന്‍ മദനി പാലത്ത്, നിസാര്‍ ഒളവണ്ണ, കെ.എം.എ. അസീസ് എന്നിവർ പെങ്കടുത്തു. ഐ.എസ്.എം പ്രതിനിധി ക്യാമ്പ് കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന പ്രതിനിധി ക്യാമ്പ് ഞായറാഴ്ച കോഴിക്കോട് സി.ഡി ടവറില്‍ നടക്കും. രാവിലെ 11ന് പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. ഐ.എസ്.എം ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി 100 വീടുകള്‍ നിർമിച്ചു നല്‍കുന്ന പദ്ധതിയായ ഗോള്‍ഡന്‍ ഹോമി​െൻറ പ്രവര്‍ത്തനോദ്ഘാടനം 11ന് വൈകുന്നേരം 4.30ന് കൊടിനാട്ടുമുക്കില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.