ഗസൽമാല ചൂടിക്കാൻ ഇനി ഉമ്പായി എത്തില്ല

കോഴിക്കോട്: 'ഗാനപ്രിയരേ, ആസ്വാദകരേ, ഗസൽമാല ചൂടാൻ വരൂ' എന്ന് ഉമ്പായി പാടിയത് തങ്ങളെക്കുറിച്ചാണെന്നാണ് കോഴിക്കോെട്ട സംഗീതപ്രേമികളുടെ വിശ്വാസം. 'മാനസ ചഷകത്തിൽ സ്വരരാഗങ്ങൾ തൻ മധുരം നേദിക്കാൻ' ഇൗ അനുഗൃഹീത ഗായകൻ കൊച്ചിയിൽനിന്ന് ഇന്നാട്ടിലേക്ക് ഇടക്കിടെ എത്തുമായിരുന്നു. ഉമ്പായിയുടെ ആദ്യ ഹിറ്റ് സംഗീത ആൽബമായ 'ഗസൽമാല' പിറന്നതും കോഴിക്കോട്ടായിരുന്നു. യൂസഫലി കേച്ചേരി എഴുതിയ ശ്രദ്ധേയഗാനങ്ങളായിരുന്നു അദ്ദേഹംതന്നെ ഇൗണം നൽകി പാടി ഹിറ്റാക്കിയത്. ജൂബിലി ഒാഡിേയാസായിരുന്നു ഇൗ ആൽബം കാസറ്റ് രൂപത്തിൽ ആദ്യം പുറത്തിറക്കിയത്. ഇൗ ആൽബത്തിലെ സുനയനേ സുമുഖീ, വീണ്ടും പാടാം സഖീ എന്നീ പാട്ടുകൾ പാടാതെ ഒരു കച്ചേരിയും പിന്നീട് ഉമ്പായിയുെട സംഗീത ചരിത്രത്തിലുണ്ടായിരുന്നില്ല. മ്യൂസിക് ആർട്ടിസ്റ്റ് അസോസിയേഷൻ (മാ) പ്രസിഡൻറായ കെ. സലാമായിരുന്നു ഇൗ കാസറ്റ് ഇറക്കാൻ സഹായമേകിയത്. ജൂബിലി ഒാഡിയോസി​െൻറ ഉടമ സ്റ്റാൻലിയെ പരിചയെപ്പടുത്തിയതും സലാമായിരുന്നു. കോഴിക്കോട്ട് തന്നെ കാസറ്റി​െൻറ പ്രകാശനം നടത്തണമെന്നതും ഉമ്പായിക്ക് നിർബന്ധമായിരുന്നു. 2002ൽ താജ് ഹോട്ടലിൽ പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പ്രകാശനം. മട്ടാഞ്ചേരിയിൽ സ്കൂളിൽ പഠിക്കുേമ്പാൾ തുടങ്ങിയ ബന്ധമാണ് ഇൗ വിടപറയലിലൂടെ അറ്റുപോയെതന്ന് സലാം പറഞ്ഞു. കോഴിക്കോടൻ ഭക്ഷണം ഏറെ ഇഷ്ടമായിരുന്നു. വരുേമ്പാഴെല്ലാം സലാമി​െൻറ ഹാർമോണിയവുമായും തബലിസ്റ്റിനെയും കൂട്ടി ഉമ്പായി പാടുമായിരുന്നു. അഞ്ചുദിവസം മുമ്പ് അദ്ദേഹത്തെ പോയി കണ്ടിരുന്നു. ബിരിയാണി കഴിച്ചു. പോരുേമ്പാൾ ''ഞാനും വരുന്നു നി​െൻറ നാട്ടിേലക്കെന്ന്'' പറഞ്ഞ് ഉമ്പായി പുറപ്പെടാനൊരുങ്ങിയിരുന്നു. ഇപ്പോൾ വേരണ്ടതില്ലെന്ന് പറഞ്ഞപ്പോൾ ''ഒന്നാം തീയതി ഞാൻ അവിടെയെത്തുെമന്നായിരുന്നു'' മറുപടി. ഒന്നാം തീയതി സലാം കേട്ടത് നെഞ്ചുപിടക്കുന്ന മരണ വാർത്തയായിരുന്നുവെന്ന് മാത്രം. നാല് പതിറ്റാണ്ട് മുമ്പ് കോഴിക്കോട് നഗരത്തിലെയും പരിസരങ്ങളിലെയും കല്യാണവീടുകളിൽ ഗാനമേളക്കായി ഉമ്പായി എത്തുമായിരുന്നു. ഹിന്ദി ഗസലുകളും സിനിമ ഗാനങ്ങളും നാട്ടുകാരൻകൂടിയായ മെഹബൂബി​െൻറ പാട്ടുകളുമായിരുന്നു പാടിത്തിമിർത്തത്. കോഴിക്കോെട്ട ഗാനാസ്വാദകരെ അന്നുതൊേട്ട ഏറെ ഇഷ്ടമായിരുന്നു ഉമ്പായിക്ക്. തിരിച്ചും സ്നേഹം ആവോളം സ്വീകരിച്ചു. ഗസൽ എന്നാൽ, മസിൽ പിടിത്തമല്ലെന്ന അഭിപ്രായക്കാരനായിരുന്നു ഉമ്പായി. മലയാള ഗസൽ എന്ന പുതിയ ഗാനശാഖ തന്നെ സൃഷ്ടിച്ച അദ്ദേഹത്തി​െൻറ വിടവാങ്ങൽ സംഗീതപ്രേമികൾക്ക് ഏറെ നഷ്ടമാെണന്ന് പ്രശസ്ത വയലിനിസ്റ്റ് സി.എം. വാടിയിൽ പറഞ്ഞു. പ്രശസ്തിയിലേക്ക് പടി കയറുന്നതിനുമുമ്പ് ചില കല്യാണക്കച്ചേരികളിൽ ഉമ്പായിയുടെ പാട്ടിന് അകമ്പടി സേവിച്ചത് സി.എം. വാടിയിൽ ഒാർക്കുന്നു. ഭട്ട്റോഡ് ബീച്ചിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേരള സംഗീത നാടക അക്കാദമിയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഉമ്പായി അവസാനമായി ഇൗ നഗരത്തിൽ പൊതുപരിപാടിയിൽ പാടിയത്. സി.പി. ബിനീഷ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.