അന്താരാഷ​്ട്ര വംശീയ ശാസ്​ത്ര കോൺഗ്രസ്​; അതിഥിയായി നെൽവിത്ത്​ സംരക്ഷകൻ ചെറുവയൽ രാമൻ

കൽപറ്റ: അന്താരാഷ്ട്ര വംശീയ ശാസ്ത്ര കോൺഗ്രസിൽ അതിഥിയായി വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ. ഇൗ മാസം ഏഴു മുതൽ 10 വരെ ബ്രസീലിലെ ബലേനിൽ നടക്കുന്ന സമ്മേളനത്തിലാണ് േകരള സർവകലാശാല സെനറ്റ് അംഗം കൂടിയായ ഇദ്ദേഹം പെങ്കടുക്കുക. നരവംശ ശാസ്ത്രജ്ഞനും ക്രസ്റ്റ് പ്രോജക്ട് അസോസിയേറ്ററുമായ ജയ് ശ്രീകുമാറും രാമനൊപ്പം ബേലം കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. ഇന്ത്യയിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തകനും നിയമജ്ഞനുമായ ഡോ. ഷാജി തോമസ് ഈ സമ്മേളനത്തി​െൻറ സംഘാടകരിൽ ഒരാളാണ്. 14ാം അന്താരാഷ്ട്ര വംശീയജൈവശാസ്ത്ര കോൺഗ്രസും 12ാമത് ബ്രസീലിയൻ വംശീയജൈവശാസ്ത്ര സിമ്പോസിയവുമാണ് ആമസോൺ നദീതീരത്തുള്ള ബ്രസീലിയൻ പട്ടണമായ ബലേമിൽ നടക്കുന്നത്. പാര ഫെഡറൽ സർവകലാശാലയും പാരമീസ് എമിലിയോ ഗോൾഡി മ്യൂസിയവും സംയുക്തമായാണ് ഈ രണ്ടു പരിപാടികളും സംഘടിപ്പിക്കുന്നത്. ഗോത്രവർഗ സമുദായങ്ങളും ജൈവ വൈവിധ്യവും തമ്മിലുള്ള ബന്ധം ഇവിടെ ചർച്ചക്ക് വിധേയമാകും. 1988ലാണ് ആദ്യ വംശീയ ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിച്ചത്. ഇൗ കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങൾ ബലേം പ്രഖ്യാപനമെന്ന പേരിലാണ് അറിയപ്പെടുന്നത്. 'ബലേം പ്രഖ്യാപനത്തിനുശേഷമുള്ള 30 വർഷങ്ങൾ; ഗോത്രവർഗ ജനതയുടെ അവകാശങ്ങളും ജൈവ വൈവിധ്യത്തി​െൻറ സംരക്ഷണവും' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ കോൺഗ്രസ്. 50ൽ പരം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും രണ്ടായിരത്തിലധികം ഗവേഷകരും സമ്മേളനത്തിൽ പെങ്കടുക്കും. ആയിരത്തിലേറെ ഗോത്രവർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം സമ്മേളനത്തിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.