കാവിലുംപാറയിൽ 500 ഏക്കറിൽ കശുമാവ് കൃഷി

കുറ്റ്യാടി: സംസ്ഥാന കശുമാവ് വികസന ഏജൻസിയുടെയും കർഷകസംഘം കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പഞ്ചായത്തിലെ 500 ഏക്കറിൽ കശുമാവ് കൃഷി നടപ്പിലാക്കുന്നു. പൂതംപാറ, കരിങ്ങാട് മേഖലയിൽ ഇടവിളയായും തനിവിളയായുമാണ് കൃഷിചെയ്യുക. ഇടവിളകൃഷിക്ക് 40 തൈകളും തനിവിളകൃഷിക്ക് 70 അത്യുൽപാദനശേഷിയുള്ള ഗ്രാസ് തൈകളുമാണ് നടുക. കശുവണ്ടി വ്യവസായ മേഖലയെ ആശ്രയിക്കുന്ന തൊഴിലാളികളെയും കശുവണ്ടി മേഖലയെയും സംരക്ഷിക്കാനാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. കരിങ്ങാട് നടന്ന ചടങ്ങിൽ തൈകൾ നൽകി ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ് അധ്യക്ഷതവഹിച്ചു. പി.ജി. ജോർജ്, റീന കുയ്യടി, സി.പി. അശോകൻ, ജോസഫ് കാഞ്ഞിരത്തിങ്കൽ, ബോബി മൂക്കൻതോട്ടം, രാജു തോട്ടുംച്ചിറ, കെ.ടി. സുരേഷ്, കെ.പി. രാജൻ, ഒ. ഷൈബീഷ്, ടി.ഡി. വിൽസൺ എന്നിവർ സംസാരിച്ചു. എ.ആർ. വിജയൻ സ്വാഗതംപറഞ്ഞു. അനുമോദനം വേളം: കർഷകെത്താഴിലാളി യൂനിയൻ 50ാം വാർഷികത്തി​െൻറ ഭാഗമായി കർഷകത്തൊഴിലാളി യൂനിയൻ ചേരാപുരം ചന്തമുക്കിൽ വീട്ടുമുറ്റ കൂട്ടായ്മയും പഴയകാല പ്രവർത്തകരെ ആദരിക്കലും വിവിധ മേഖലയിൽ കഴിവുതെളിയിച്ച വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു. യൂനിയൻ ഏരിയ സെക്രട്ടറി കുന്നുമ്മൽ കണാരൻ ഉദ്ഘാടനം ചെയ്തു. പി.കെ. കണാരൻ അധ്യക്ഷതവഹിച്ചു. ടി.വി. മനോജൻ, ടി.കെ.പി. കുമാരൻ, ടി. രാജൻ, ടി. അശോകൻ എന്നിവർ സംസാരിച്ചു. എ.എം. നാണു സ്വാഗതംപറഞ്ഞു. പഴയകാല യൂനിയൻ പ്രവർത്തകൻ കുറ്റിപ്പുറത്ത് ബാലൻ നമ്പ്യാരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.