സ്​റ്റാൻഡ് മാറ്റം: കൽപറ്റയിൽ ഓട്ടോ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്; ജനം വലഞ്ഞു

* റോഡ് ഉപരോധിച്ച 70 ഡ്രൈവർമാർക്കെതിരെ കേസ് കൽപറ്റ: ഗതാഗത പരിഷ്കാരത്തിൽ പുനഃക്രമീകരണം നടത്തുന്നതി​െൻറ ഭാഗമായി സ്റ്റാൻഡുകളിൽ മാറ്റംവരുത്തിയതിനെതിരെ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാർ രംഗത്ത്. ബുധനാഴ്ച പുതിയ നിർദേശങ്ങൾക്കെതിരെ ഓട്ടോ ഡ്രൈവർമാർ കൽപറ്റയിൽ മിന്നൽ പണിമുടക്ക് നടത്തി. അപ്രതീക്ഷിത പണിമുടക്കിൽ ജനങ്ങൾ വലഞ്ഞു. കൽപറ്റ മുനിസിപ്പാലിറ്റി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നൂറോളം ഡ്രൈവർമാർ പങ്കെടുത്തു. ക്രമീകരണത്തി​െൻറ ഭാഗമായി സ്റ്റാൻഡ് മാറ്റിയതും നിർത്തിയിടുന്ന ഓട്ടോകളുടെ എണ്ണം കുറച്ചതുമാണ് ഡ്രൈവർമാരുടെ പ്രതിഷേധത്തിനു കാരണം. ജൂലൈ ഒന്നിനു നടപ്പാക്കിയ ഗതാഗത പരിഷ്കാരത്തിൽ ബുധനാഴ്ച മുതൽ ചില മാറ്റങ്ങൾ നടപ്പാക്കിയിരുന്നു. ഇതി​െൻറ ഭാഗമായി രാവിലെ പുതിയ സ്റ്റാൻഡിലെ കവാടത്തിനു സമീപം ഓട്ടോകൾ നിർത്തിയിടുന്നത് പൊലീസ് തടഞ്ഞതാണ് ഡ്രൈവർമാരെ പ്രകോപിപ്പിച്ചത്. ഏറെനേരം പൊലീസും ഡ്രൈവർമാരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെയാണ് ഡ്രൈവർമാർ പണിമുടക്കിയത്. വാഹനങ്ങൾ നിർത്തിയിടാൻ ആവശ്യമായ സ്റ്റാൻഡുകൾ അനുവദിക്കുക എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. തുടർന്ന് മുനിസിപ്പാലിറ്റി ഓഫിസിനു മുന്നിൽ ദേശീയപാത ഉപരോധിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ചർച്ച നടത്താമെന്ന് അറിയിച്ചതോടെയാണ് ഡ്രൈവർമാർ പിന്മാറിയത്. തുടർന്ന് ചെയർപേഴ്സൺ സനിത ജഗദീഷി​െൻറ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ പരാതികൾ അടുത്ത ട്രാഫിക് ക്രമീകരണ സമിതിയുടെ യോഗത്തിൽ പരിഗണിക്കാമെന്ന ഉറപ്പിലാണ് ഡ്രൈവർമാർ സമരം പിൻവലിച്ചത്. പുതിയ സ്റ്റാൻഡിലെ പ്രധാന കവാടത്തിൽ 100 മീറ്റർ പിന്നോട്ടുമാറി ആറു ഓട്ടോകൾ മാത്രമാക്കാനുള്ള തീരുമാനം തൽക്കാലത്തേക്ക് പിൻവലിച്ചു. കൂടാതെ, പഴയ ബസ്സ്റ്റാൻഡിനു സമീപം ന്യൂഫോം ഹോട്ടലിനു മുന്നിൽ നാലു ഓട്ടോകൾ എന്നത് അഞ്ചെണ്ണമാക്കി. പുതിയ തീരുമാനമുണ്ടാകുന്നതുവരെ പുതിയ സ്റ്റാൻഡിലെ പ്രധാന കവാടത്തിൽ ഓട്ടോകൾ നീളത്തിൽ നിർത്തിയിടാം. ദേശീയപാത ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന 70 ഡ്രൈവർമാർക്കെതിരെ കേസെടുത്തതായി കൽപറ്റ സി.ഐ അറിയിച്ചു. അപ്രതീക്ഷിത പണിമുടക്കിൽ പലരും ഓട്ടോകൾ കിട്ടാതെ വലഞ്ഞു. WEDWDL28 പ്രതിഷേധ പ്രകടനവുമായെത്തിയ ഓട്ടോ ഡ്രൈവർമാർ കൽപറ്റ മുനിസിപ്പാലിറ്റി ഓഫിസിനു മുന്നിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.