കുട്ടമ്പൂർ റോഡിൽ യാത്ര ദുഷ്​കരം; ഇരുചക്രവാഹനക്കാർ വീഴുന്നത് പതിവായി

നന്മണ്ട: പരലാട്-കുട്ടമ്പൂർ റോഡിൽ യാത്ര ദുഷ്കരമായി. കാൽനടക്കാർക്കുപോലും യാത്ര അപ്രാപ്യമാകുംവിധം റോഡ് ശോച്യാവസ്ഥയിലാണ്. കുണ്ടും കുഴിയുമായ റോഡിൽ ഇരുചക്രവാഹനക്കാർ വീഴുന്നതും പതിവാണ്. നന്മണ്ട, പരലാട് പ്രദേശത്തുള്ളവർക്ക് വളരെ എളുപ്പത്തിലെത്താൻ കഴിയുന്ന ഗ്രാമീണ റോഡാണിത്. കുട്ടമ്പൂർ ആയുർവേദ ആശുപത്രി, സഹകരണ ബാങ്ക്, ഹയർ സെക്കൻഡറി സ്‌കൂൾ, എൽ.പി-യു.പി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിയുമാണ്. കഴിഞ്ഞ ദിവസം നരസിംഹക്ഷേത്രത്തിലേക്ക് ഇരുചക്രവാഹനത്തിൽ വരുകയായിരുന്ന ഭക്തൻ അപകടത്തിൽപെട്ടിരുന്നു. റോഡി​െൻറ വളവിലെ കുഴിയാണ് യാത്രികനെ അപകടത്തിൽ ചാടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.