സ്കൂൾ പൗൾട്രി ക്ലബ് ഉദ്ഘാടനം

എകരൂല്‍: ഉണ്ണികുളം ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന സ്കൂള്‍ പൗള്‍ട്രി ക്ലബി‍​െൻറ ഉദ്ഘാടനം ഉണ്ണികുളം ജി.യു.പി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ്‌ നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് നസീറ ഹബീബ് അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോക്ടർ എൻ. അബ്ദുനാസർ, ടി.സി. ഭാസ്കരൻ, കെ.പി. സക്കീന, വാർഡ് മെംബര്‍ എ.കെ. സഫിയ, പി.ടി.എ പ്രസിഡൻറ് പി.കെ. സജീവൻ, സ്റ്റാഫ് സെക്രട്ടറി എൻ. രാജീവൻ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ എ.കെ. മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും ജുബില നന്ദിയും പറഞ്ഞു. ആട് വിതരണം എകരൂല്‍: മൃഗസംരക്ഷണ വകുപ്പി‍​െൻറയും ഉണ്ണികുളം ഗ്രാമപഞ്ചായത്തി‍​െൻറയും സംയുക്താഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ആടുകളെ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നസീറ ഹബീബ് നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ എന്‍.കെ. ബാബു, സഫിയ, വി.വി. ജിഷ എന്നിവര്‍ സംസാരിച്ചു. ഹെപ്പറ്റൈറ്റിസ് ദിനം കൊയിലാണ്ടി: ഇന്ത്യൻ സീനിയർ ചേംബർ കൊയിലാണ്ടി റീജ്യ​െൻറ ആഭിമുഖ്യത്തിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു. പി.വി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഡോ.കെ. ഗോപിനാഥ്, ഡോ. പി.എം. രാധാകൃഷ്ണൻ എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. ടി.എം. രവി, ഒ.കെ. ബാലകൃഷ്ണൻ, ജോസ് കണ്ടോത്ത്, എം.സി. പ്രശാന്ത്, എൻ.കെ. ജയപ്രകാശ്, സുധ മോഹൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.