നഗരപരിധിയിൽ പാചകവാതക വിതരണം പുനഃസ്​ഥാപിച്ചു

കോഴിക്കോട്: നഗരപരിധിയിൽ രണ്ടാഴ്ചയായി മുടങ്ങിയ പാചകവാതക വിതരണം ബുധനാഴ്ച പുനഃസ്ഥാപിച്ചു. ഭാരത് ഗ്യാസി​െൻറ സിലിണ്ടർ വിതരണമാണ് ദിവസങ്ങളായി നിലച്ചിരുന്നത്. പുതിയ കരാറുകാരായ തനിമ ബിൽഡിങ് കോൺട്രാക്റ്റ് െവൽഫെയർ സൊസൈറ്റി കരാറുണ്ടാക്കി പാചകവാതക വിതരണം ആരംഭിച്ചതായി സപ്ലൈകോ കോഴിക്കോട് ഡിപ്പോ മാനേജർ കെ. രാജീവ് പറഞ്ഞു. നഗരപരിധിയിലെ 3000ത്തിലേറെ പേർക്കാണ് ബുക്ക് ചെയ്തിട്ടും ഗ്യാസ് കിട്ടാതിരുന്നത്. ഒരാഴ്ചക്കുള്ളിൽ വിതരണം പൂർവസ്ഥിതിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ഗ്യാസി​െൻറ സിലിണ്ടറുകൾ സപ്ലൈകോയാണ് നഗരപരിധിയിലെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നത്. വിതരണ ചുമതല പുതുതായി ഏറ്റെടുത്ത കരാറുകാരൻ പിന്മാറിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. തുടർന്ന് ടെണ്ടറിൽ പെങ്കടുത്ത രണ്ടാമത്തെയാളുമായി സപ്ലൈകോ കരാറുണ്ടാക്കുകയായിരുന്നു. വിതരണം മുടങ്ങിയതോടെ ഉപഭോക്താക്കളിൽ അത്യാവശ്യക്കാർ നേരിട്ട് ഇംഗ്ലീഷ്പള്ളിക്ക് സമീപത്തെ ഒാഫിസിലെത്തി പണമടച്ച് വെള്ളയിൽ പുതിയകടവിലെ ഗോഡൗണിൽ പോയി സിലിണ്ടർ വാങ്ങുകയാണ് ചെയ്തിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.