അറസ്​റ്റ്​ ചെയ്‌തു

ഉേള്ള്യരി: പാലോറ ഹയർ സെക്കൻഡറി പ്ലസ് വൺ മാനേജ്മ​െൻറ് സീറ്റിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പ്രിൻസിപ്പലി​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷമീർ നളന്ദയെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കോൺഗ്രസ് പ്രതിഷേധിച്ചു ഉേള്ള്യരി: പാലോറ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനം ബോധപൂർവം വൈകിപ്പിച്ച പ്രിൻസിപ്പലി​െൻറ നടപടിക്കെതിരെ പ്രതികരിച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമെതിരെ കള്ളക്കേസ് എടുത്തതിലും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷമീർ നളന്ദയെ അറസ്റ്റ് ചെയ്തതിലും ഉേള്ള്യരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. സതീഷ് കന്നൂര് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.