ദേശീയപാതയിൽ മൂഴിക്കലിൽ മാലിന്യം തള്ളുന്നു

മൂഴിക്കൽ: ദേശീയപാതക്കരികിൽ പ്ലാസ്റ്റിക് ഉൾെപ്പടെയുള്ള മാലിന്യം തള്ളുന്നു. മൂഴിക്കൽ ജങ്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലുമായി അറവുമാലിന്യം ഉൾെപ്പടെ തള്ളുന്നത്. പല ഭാഗങ്ങളിൽനിന്നുള്ളവർ വാഹനങ്ങളിൽ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നതെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ഡി.വൈ.എഫ്.െഎ ബോർഡ് സ്ഥാപിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലും മാലിന്യം തള്ളി. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികൾ മാലിന്യം തള്ളിയത് ചില വ്യാപാരികൾ ചോദ്യംെചയ്തിരുന്നെങ്കിലും ഇരുട്ടി​െൻറ മറവിൽ മാലിന്യം തള്ളുന്നുണ്ടെന്ന് പ്രദേശവാസികളും വ്യാപാരികളും ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.