ഇസ്​ലാഹിയ അറബിക് ക്യാമ്പ് സമാപിച്ചു

മുക്കം: ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജിൽ രണ്ട് ആഴ്ച നീണ്ടുനിന്ന കമ്യൂണിക്കേറ്റിവ് അറബിക് പ്രോജക്ട് ക്യാമ്പ് (കേപ്) സമാപിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അറബി ഭാഷാപഠനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്യാമ്പ്സംഘടിപ്പിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കാദമിയ സ​െൻറർ ഫോർ എക്സലൻസ് ഇൻ ഫോറിൻ ലാംഗ്വേജസാണ് കോഴ്സിന് നേതൃത്വം നൽകിയത്. വിദ്യാർഥികൾ അറബി ഭാഷയിൽ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെയാണ് ഭാഷാപഠന ക്യാമ്പ് സമാപിച്ചത്. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡൻറും മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്ററുമായ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കോഴ്സി​െൻറ ഭാഗമായി അറബി ഭാഷയിൽ കമൻററിയോടുകൂടി നടത്തിയ ഫുട്ബാൾ ടൂർണമ​െൻറിൽ വിജയിച്ച ടീമുകൾക്കുള്ള ട്രോഫികൾ അക്കാദമിയ ഡയറക്ടർ കെ.കെ. അബ്ദുറഹ്മാനും പരീക്ഷയിൽ മികവ് പുലർത്തിയവർക്കുള്ള അവാർഡുകൾ ഖത്തർ സ​െൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡൻറ് കെ.സി. അബ്ദുലത്തീഫും വിതരണം ചെയ്തു. കോളജ് പ്രിൻസിപ്പൽ കെ. സുബൈർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ കെ. സുബൈദ , കെ.സി. മൊയ്തീൻ കോയ, അബ്ദുല്ലത്തീഫ് കൊടുവള്ളി എന്നിവർ സംസാരിച്ചു. കോഴ്സ് സ്റ്റാഫ് കോഒാഡിനേറ്റർ എം. റഹ്മത്തുല്ല സ്വാഗതവും കോളജ് യൂനിയൻ ചെയർമാൻ ശമീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.