സിവിൽ സ്​റ്റേഷനിൽ കുടുംബശ്രീ കാൻറീൻ തുടങ്ങി

സിവിൽ സ്റ്റേഷനിൽ കുടുംബശ്രീ കാൻറീൻ തുടങ്ങി കോഴിക്കോട്: സിവിൽ സ്റ്റേഷൻ വളപ്പിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കഫേശ്രീ കാൻറീൻ തുറന്നു. കലക്ടർ യു.വി. ജോസ് ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ അസി. ജില്ല മിഷൻ കോഓഡിനേറ്റർ പി.സി. കവിത, പി.എം. ഗിരീശൻ, ക്ഷേമ കെ.തോമസ്, വി.എസ്. റിജേഷ് തുടങ്ങിയവർ സംബന്ധിച്ചു. ജീവനക്കാർക്കും പൊതുജനങ്ങൾക്കും മിതമായ വിലയിൽ മായമില്ലാത്ത ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാൻറീൻ ആരംഭിച്ചത്. ജില്ല ആസൂത്രണസമിതി സെക്രേട്ടറിയറ്റ് കെട്ടിടത്തിൽ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് കാൻറീൻ പ്രവർത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.