വകുപ്പ് ഏകീകരണത്തിനെതിരെ സ്​റ്റേറ്റ് എംപ്ലോയിസ് യൂനിയൻ

കോഴിക്കോട്: പഞ്ചായത്ത്, ഗ്രാമവികസനം, മുനിസിപ്പാലിറ്റി, ടൗൺ പ്ലാനിങ്, എൽ.എസ്.ജി.ഡി എൻജിനീയറിങ് എന്നീ വകുപ്പുകളെ ഏകീകരിച്ച് ഒറ്റ വകുപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സ്റ്റേറ്റ് എംപ്ലോയിസ് യൂനിയൻ (എസ്.ഇ.യു) സമ്മേളനം മുന്നറിയിപ്പ് നൽകി. സമാനതകളില്ലാത്തതും വ്യത്യസ്ത സേവനങ്ങൾ പ്രധാനം ചെയ്യുന്നതുമായ ഈ വകുപ്പുകൾ സ്വതന്ത്രമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. എസ്.ഇ.യു സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. സിബി മുഹമ്മദ്, സി.എച്ച്. ജലീൽ, നാസർ നങ്ങാരത്ത്, ഒ.എം. ഷഫീഖ് (കാസർകോട്), മൊയ്തു (വയനാട്), അബ്ദുൽ ഗഫൂർ (പന്തീർപ്പാടം), വി.പി. ഷമീർ (മലപ്പുറം), പാറയിൽ മുഹമ്മദ് അലി (പാലക്കാട്), ഒ.എ. റഹീം (എറണാകുളം), പി.ജെ.സലീം (തൃശൂർ), സജീവ് (ആലപ്പുഴ), ഷമീം (പത്തനംതിട്ട), എസ്.എ. വാഹിദ് (കൊല്ലം), റാഫി (തിരുവനന്തപുരം), എം. ഫാസിലുദ്ദീൻ, സുഹൈലി ഫാറൂഖ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ്‌ സംസ്ഥാന വൈസ് പ്രസിഡൻറ് എം.സി. മായിൻ ഹാജി ഉദ്‌ഘാടനം ചെയ്തു. ഹമീദ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ, അബ്ദുല്ല അരയങ്കോട്, റഷീദ് തട്ടൂർ, മുഹമ്മദ് മുസ്തഫ, സി. ലക്ഷ്മണൻ, ആമിർ കോഡൂർ, എം.എ. മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.