അശ്വതി ജ്വാല​ക്കെതിരായ അന്വേഷണം: വിചിത്ര നടപടിയെന്ന്​ സുധീരൻ

കോഴിക്കോട്: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ സഹോദരി ഇൽസിയോെടാപ്പമുള്ള സാമൂഹിക പ്രവർത്തക അശ്വതി ജ്വാലക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നത് വിചിത്ര നടപടിയാണെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ കോഴിക്കോട്ട് പറഞ്ഞു. പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ ദ്രുതഗതിയിലാണ് പൊലീസ് ഇവർക്കെതിരെ അന്വേഷണം തുടങ്ങിയത്. താമരശ്ശേരിയിൽ ഗർഭസ്ഥ ശിശുവിനെ ഇല്ലായ്മ ചെയ്ത കേസിലടക്കം ദിവസങ്ങൾക്കു ശേഷമാണ് പൊലീസ് നടപടിയെടുത്തത്. അവിടെക്കാണാത്ത വേഗം ഇപ്പോഴുണ്ടായത് ദുരൂഹമാണ്. സർക്കാറിനെയും പൊലീസിനെയും വിമർശിച്ചതിനുള്ള പ്രതികാര നടപടിയാണ് അന്വേഷണം. നിയമനടപടി അവസാനിപ്പിച്ച് പൊലീസ് മാപ്പുപറയണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.