ചെങ്ങോടുമല ഖനന വിരുദ്ധ സമരപ്പന്തൽ ഉയർന്നു

പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ ക്വാറിയും -ക്രഷറും തുടങ്ങുന്നതിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നരയംകുളം കൽപകശ്ശേരി താഴെ സമരപ്പന്തൽ കെട്ടി. പ്രമുഖ ഗാന്ധിയനും പരിസ്ഥിതി പ്രവർത്തകനുമായ തായാട്ട് ബാലൻ പന്തൽ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. കേരള നദീസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി.വി. രാജൻ, എസ്. ഉണ്ണികൃഷ്ണൻ, വാർഡ് അംഗം ടി.കെ. രഗിൻലാൽ, വി.എം. അഷ്റഫ്, കെ.എം. നസീർ, പി.കെ. ബാലൻ, സി. രാജൻ, മധുസൂദനൻ വേട്ടൂണ്ട, പ്രശാന്ത് നരയംകുളം, എ.സി. സോമൻ, എരഞ്ഞോളി ബാലൻ നായർ, കൊളക്കണ്ടി ബിജു, രാജൻ നരയംകുളം, എ.കെ. കരുണാകരൻ, അഖിൽ കെ. അശോക് എന്നിവർ സന്നിഹിതരായിരുന്നു. ബോധവത്കരണ ക്ലാസ് നന്തിബസാർ: മൂടാടി സ്നേഹഗ്രാമം െറസിഡൻറ്സ് അസോസിയേഷൻ നടത്തിയ പ്രഥമ ശുശ്രൂഷ ബോധവത്കരണ ക്ലാസ് ഡോ. പി.പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ചന്ദൻ, കെ.പി. രാഘവൻ, കെ.കെ. രാധാകൃഷ്ണൻ, ചന്ദ്രൻ കല്ലരിക്കണ്ടി എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.