പേരാമ്പ്ര ബൈപാസ് അട്ടിമറിക്കാൻ ഗൂഢാലോചന, ഫെസ്​റ്റ്​ മാർക്സിസ്​റ്റ്​ മേളയാക്കി ^യു.ഡി.എഫ്​

പേരാമ്പ്ര ബൈപാസ് അട്ടിമറിക്കാൻ ഗൂഢാലോചന, ഫെസ്റ്റ് മാർക്സിസ്റ്റ് മേളയാക്കി -യു.ഡി.എഫ് പേരാമ്പ്ര: പേരാമ്പ്ര ബൈപാസിനു വേണ്ടി കോടതി നിശ്ചയിച്ച അലൈൻമ​െൻറിൽ മാറ്റം വരുത്തിയത് ഒരു വൻകിടക്കാരനെ രക്ഷിക്കാൻ വേണ്ടിയാണെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. പേരാമ്പ്ര ഫെസ്റ്റി​െൻറ കണക്ക് അവതരിപ്പിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെടുന്നു. പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്കില്‍നിന്നും മോചനം നേടുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് തുടക്കം കുറിച്ച പേരാമ്പ്ര ബൈപാസി​െൻറ പ്രവര്‍ത്തനം അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ വന്‍കിടക്കാരുടെ താൽപര്യം സംരക്ഷിക്കുന്നതിനു വേണ്ടി കോടതി അംഗീകരിച്ച അലൈന്‍മ​െൻറില്‍ മാറ്റം വരുത്തി ബൈപാസ് അട്ടിമറിക്കാന്‍ ഭരണതലത്തില്‍ ഗൂഢാലോചന നടക്കുന്നു. പേരാമ്പ്ര ഫെസ്റ്റി​െൻറ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. സ്വാഗതസംഘം യോഗത്തില്‍ 30 ലക്ഷം രൂപയാണ് ഇതി​െൻറ ചെലവിനായി വകയിരുത്തിയത്. എന്നാല്‍, ലക്ഷങ്ങളില്‍നിന്ന് കോടികളിലേക്ക് ചെലവ് മാറിയിട്ടുണ്ട്. ഇതിനാവശ്യമായ ഫണ്ട് എങ്ങനെ കണ്ടെത്തി എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഫെസ്റ്റ് സി.പി.എം മേളയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നു. വാർത്തസമ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കളായ എന്‍.പി. വിജയന്‍, സി.പി.എ. അസീസ്, രാജന്‍ മരുതേരി, കല്ലൂര്‍ മുഹമ്മദലി, സത്യന്‍ കടിയങ്ങാട്, ഇ.വി. രാമചന്ദ്രന്‍, ഒ. മമ്മു, നവീന്‍ വെട്ടുകല്ലേല്‍, രാജന്‍ വര്‍ക്കി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.