42 വർഷം പൂർത്തിയാക്കിയ മഹല്ല് ഖാദി കാര്യാട്ട് അഹമദ് മുസ്​ലിയാരെ ആദരിക്കുന്നു

വില്യാപ്പള്ളി: പിന്നിൽ വരുന്ന വഴിയാത്രക്കാരന് പ്രയാസപ്പെടാതിരിക്കാൻ പോവുന്ന വഴിയിലെ പ്രയാസങ്ങളും തടസ്സങ്ങളും ആവുംവിധം വൃത്തിയാക്കി നടന്നുനീങ്ങുകയും സൂഫി സമാന ജീവിതം നയിക്കുകയും വിശുദ്ധിയും സൂക്ഷ്മതയും ജീവിതത്തിലുടനീളം പാലിക്കുകയും ചെയ്യുന്ന വില്യാപ്പള്ളി മഹല്ല് ഖാദി കാര്യാട്ട് അഹമദ് മുസ്ലിയാരെ ആദരിക്കുന്നു. ഒരേ മഹല്ലിൽ നീണ്ട 42 വർഷത്തെ നീതിപൂർവകമായ ഖാദി സേവനത്തെയാണ് നാട്ടുകാർ ആദരിക്കുന്നത്. ഓർക്കാട്ടേരി മദ്റസയിൽ അഞ്ചും, നെടിയേരി മദ്റസയിൽ ഏഴും വില്യാപ്പള്ളിയിൽ 19 വർഷവും അധ്യാപകനായിരുന്നു. വില്യാപ്പള്ളി സ്വന്തം ദർസിലെ ഉസ്താദായി തുടരുകയാണിപ്പോഴും. േമയ് രണ്ട്, മൂന്ന്, നാല് ദിവസങ്ങളിലായി വില്യാപ്പള്ളി തൻവീറുൽ ഇസ്ലാം യതീംഖാന അങ്കണത്തിൽ നടക്കുന്ന ആദരിക്കൽ ചടങ്ങിനോടൊപ്പം ജലാലിയ്യ ദർസ് വാർഷികവും, മുഖ്തസർ സനദ്ദാനവും, ഹാഫിളുകൾക്ക് അനുമോദനവും നടക്കും. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, മുബഷിർ തങ്ങൾ ജമലുല്ലൈലി, പാറക്കൽ അബ്ദുല്ല എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.