കക്കയത്ത്​ നിന്നുള്ള വൈദ്യുതിയും നിലച്ചു; വേനൽ ചൂടിൽ ജനം എരിപൊരികൊണ്ടു

കുറ്റ്യാടി: കാഞ്ഞിരോട് 220 കെ.വി ലൈനിലെ അറ്റകുറ്റപ്പണി കാരണം ഉണ്ടായ വൈദ്യുതി പ്രതിസന്ധി തരണംചെയ്യാൻ ആശ്രയമായി കക്കയത്തുനിന്ന് ലഭിച്ച വൈദ്യുതിയും മുടങ്ങിയതോടെ കക്കയം ലൈൻ പരിധിയിലെ പ്രദേശങ്ങൾ ഞായറാഴ്ച വേനൽ ചൂടിൽ എരിപൊരി കൊണ്ടു. സന്ധ്യയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. കാഞ്ഞിരോട് ലൈൻ വഴി അയൽ സംസ്ഥാനങ്ങളിലേതടക്കം വൈദ്യുതിയാണ് ഈ മേഖലയിൽ ലഭിച്ചിരുന്നത്. അതാണ് അറ്റകുറ്റപ്പണി കാരണം മുടങ്ങിയത്. വേനലായതോടെ കക്കയത്തും ഉൽപാദനം കുറവാണ്. കുറ്റ്യാടി, ചക്കിട്ടപ്പാറ, പേരാമ്പ്ര, നാദാപുരം, ഓർക്കാട്ടേരി, കാഞ്ഞിരോട് സബ്സ്റ്റേഷൻ പരിധികളിൽ ഇതോടെ വൈദ്യുതി വിതരണം നിലച്ചു. ഉൽപാദനം നിലച്ചതിനാൽ വിലങ്ങാട്, പൂഴിത്തോട് മിനി വൈദ്യുതി പവർ സ്റ്റേഷനുകളിൽനിന്നുള്ള വൈദ്യുതിയും ഇപ്പോൾ ലഭിക്കുന്നില്ല. െറസിഡൻറ്സ് അസോസിയേഷൻ കുറ്റ്യാടി: കായക്കൊടി പട്ടർകുളങ്ങരയിൽ രൂപവത്കരിച്ച പുലരി െറസിഡൻറ്സ് അസോസിയേഷൻ ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അംഗത്വവിതരണം കായക്കൊടി പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അശ്വതി നിർവഹിച്ചു. രംഗീഷ് കടവത്ത് സംസാരിച്ചു. പ്രസിഡൻറ് എം.കെ. ശശി അധ്യക്ഷനായി. സെക്രട്ടറി കെ. രവീന്ദ്രൻ സ്വാഗതവും ട്രഷറർ പി.കെ. സുകുമാരൻ നന്ദിയും പറഞ്ഞു. മെഡിക്കല്‍ ക്യാമ്പ് തൊട്ടില്‍പ്പാലം: എജുഗ്രീന്‍ പൈക്കളങ്ങാടി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കെ.പി. ശംസീര്‍ അധ്യക്ഷത വഹിച്ചു. പി.കെ. ലത്തീഫ്, മൊയ്തു പൈക്കാടന്‍, ഒ.കെ. ജംഷീര്‍, വി.വി. നൗഫല്‍, ഒ.കെ. നിസാം എന്നിവർ സംസാരിച്ചു. ഡോ. ലുബൈദ് ക്യാമ്പിന് നേതൃത്വം നല്‍കി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.