സ്വന്തംവിധി സുപ്രീം കോടതിതന്നെ അട്ടിമറിച്ചത്​ മദ്യശാലകൾ തുറക്കാൻ കളമൊരുക്കി ^സുധീരൻ

സ്വന്തംവിധി സുപ്രീം കോടതിതന്നെ അട്ടിമറിച്ചത് മദ്യശാലകൾ തുറക്കാൻ കളമൊരുക്കി -സുധീരൻ സ്വന്തംവിധി സുപ്രീംകോടതിതന്നെ അട്ടിമറിച്ചത് മദ്യശാലകൾ തുറക്കാൻ കളമൊരുക്കി -സുധീരൻ എം.കെ.സി. അബു ഹാജി അവാർഡ് എ. സജീവനും ടി. ഹാരിസിനും സമ്മാനിച്ചു കോഴിക്കോട്: മദ്യ നിരോധനവുമായി ബന്ധപ്പെട്ട് സ്വന്തം വിധി സുപ്രീംകോടതിതന്നെ അട്ടിമറിച്ചെന്നും ഇതാണ് കൂടുതൽ സ്ഥലങ്ങളിൽ മദ്യശാലകൾ തുറക്കാൻ കളമൊരുക്കിയതെന്നും മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. ആദ്യം പാതയോരത്തെ മദ്യഷാപ്പുകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയും പിന്നീട് മറ്റൊരു സംസ്ഥാനത്തി​െൻറ ഹരജി പരിഗണിക്കവെ നഗരത്തിൽ വിധി ബാധകമല്ലെന്നും കോടതി പറഞ്ഞു. പിന്നീട് ഗ്രാമപ്രദേശങ്ങൾക്കും ആനുകൂല്യം നൽകി. സംസ്ഥാന സർക്കാറും മദ്യശാലകൾ തുറക്കാനുള്ള ഇടപെടൽ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. 'ചന്ദ്രിക'ഡയറക്ടറും സാമൂഹിക പ്രവർത്തകനുമായ എം.കെ.സി. അബു ഹാജി സ്മാരക അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു സുധീരൻ. ജുഡീഷ്യറി പോലും അതി​െൻറ ഒ ൗന്നത്യത്തിൽ പ്രവർത്തിക്കാത്ത സ്ഥിതിയാണിപ്പോഴുള്ളത്. ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ഹരജി തീർപ്പാക്കിയതോടെ സത്യം പുറത്തുവരുന്നതിനു പകരം സത്യം മൂടിവെക്കുന്ന സാഹചര്യമാണ് സംജാതമായത്. ദലിതുകൾക്കെതിരായ അതിക്രമങ്ങെള തടയേണ്ട നിയമത്തിന് പുതിയ വ്യാഖ്യാനം നൽകിയതും ആശങ്കജനകമാണ്. മാധ്യമങ്ങൾക്ക് വലിയ പ്രാധാന്യമുള്ള കാലഘട്ടത്തിൽ ഒരുഭാഗത്ത് മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമവും മറുഭാഗത്ത് മാധ്യമമേഖലയിൽ കുത്തകവത്കരണത്തിനുള്ള ശ്രമവുമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി അധ്യക്ഷത വഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ എ. സജീവൻ, അൽഹിന്ദ് ട്രാവൽസ് ചാരിറ്റബ്ൾ ഫൗണ്ടേഷൻ ചെയർമാൻ ടി. ഹാരിസിനു വേണ്ടി മുബഷിർ എന്നിവർ സുധീരനിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. അനുസ്മരണ ബുള്ളറ്റിൻ കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈനി എം.വി. കുഞ്ഞാമുവിന് നൽകി പ്രകാശനം ചെയ്തു. എം.സി. മായിൻ ഹാജി, ടി. സിദ്ദീഖ്, നവാസ് പൂനൂർ, എം.എ. റസാഖ്, മുസ്തഫ ഹാജി, െക.വി. കുഞ്ഞഹമ്മദ് കോയ, കെ. മൊയ്തീൻകോയ, സി.പി. ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു. എ. സജീവൻ മറുപടി പ്രസംഗം നടത്തി. പടം...pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.