അരുമ്പമല കോളനിയില്‍ വെള്ളമില്ല

ഉള്ള്യേരി: ഗ്രാമപഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ കിഴക്കേ അരുമ്പമല കോളനിവാസികള്‍ കുടിവെള്ളം കിട്ടാതെ ദുരിതത്തിൽ. ഇവിടേക്കുള്ള കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ കേടായതു കാരണം രണ്ടാഴ്ചയോളമായി പമ്പിങ് മുടങ്ങിയിട്ട്. ഉള്ള്യേരി പൊയില്‍താഴത്തുള്ള കിണറ്റില്‍നിന്നാണ് വെള്ളം പമ്പുചെയ്യുന്നത്. കടുത്ത വേനലില്‍ ഏറെ ദൂരം താണ്ടി വെള്ളം കൊണ്ടുവരേണ്ട അവസ്ഥയിലാണ് കോളനിവാസികൾ. ഭാഗവത സപ്താഹം ഉള്ള്യേരി: ചാലപ്പറ്റ ശിവക്ഷേത്രത്തില്‍ ഭാഗവത സപ്താഹം ദേവസ്വം ബോര്‍ഡ് അംഗം ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. കക്കാട്ടില്ലത്ത് വാസുദേവന്‍ നമ്പൂതിരി ദീപം തെളിച്ചു. ദിവാകരന്‍ ഉള്ള്യേരി അധ്യക്ഷത വഹിച്ചു. കെ.കെ. രാധാകൃഷ്ണൻ, ഷാജി പാറക്കൽ, രാധാകൃഷ്ണന്‍ കുറുങ്ങോട്ട്‌, സി.പി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. സൈപ്ലകോ വര്‍ക്കേഴ്സ് ജില്ല സമ്മേളനം 13ന് ഉള്ള്യേരിയില്‍ ഉള്ള്യേരി: സൈപ്ലകോ വര്‍ക്കേഴ്സ് ഫെഡറേഷൻ(എ.ഐ.ടി.യു.സി). ജില്ല സമ്മേളനം 13ന് ഉള്ള്യേരിയില്‍ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം സി.പി.ഐ ബാലുശ്ശേരി മണ്ഡലം സെക്രട്ടറി എൻ.കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ടി.എം. ശശി അധ്യക്ഷത വഹിച്ചു. എസ്. സുനില്‍ മോഹൻ, സുനില്‍കുമാര്‍ പാലേരി, ടി. കിഷോർ, സതീശന്‍ പുതിയോട്ടിൽ, എം.വി. ബാലന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ടി.എം. ശശി (ചെയർ), കെ.പി. സത്യൻ (കൺ), ബൈജു പി. മന്ദങ്കാവ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.