പേരാമ്പ്രയിൽ മാലിന്യം ദുരിതമാവുന്നു

പേരാമ്പ്ര: എരവട്ടൂർ കനാൽമുക്ക് പരിസരത്ത് റോഡരികിൽ മാലിന്യം കുന്നുകൂടുന്നു. കുടുംബശ്രീ പ്രവർത്തകർ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു മാസം മുമ്പ് വീടുകളിൽനിന്ന് ശേഖരിച്ച മാലിന്യമാണ് കനാൽമുക്കിൽ കെട്ടിക്കിടന്ന് ചീഞ്ഞുനാറുന്നത്. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പല വാർഡുകളിലും ഇതുപോലെ മാലിന്യം റോഡിലാണ് ശേഖരിച്ച് വെച്ചിരിക്കുന്നത്. റോഡരികിൽ സൂക്ഷിച്ച മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന് വ്യാപാരികളും നാട്ടുകാരും പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടു. 'ലബോറട്ടറി റിപ്പോർട്ടിൽ കൃത്യത ഉറപ്പുവരുത്തണം' പേരാമ്പ്ര: ഭൂരിഭാഗം ഡോക്ടർമാരും മെഡിക്കൽ ലബോറട്ടറി റിപ്പോർട്ടിനെ മാത്രം ആശ്രയിച്ച് ചികിത്സ വിധിക്കുന്ന ഈ കാലഘട്ടത്തിൽ ലബോറട്ടറി റിപ്പോർട്ടിലെ കൃത്യത ഉറപ്പുവരുത്താനും അനാസ്ഥമൂലം തെറ്റായ റിപ്പോർട്ട് നൽകുന്നവർക്കെതിരെ കർശന ശിക്ഷാനടപടികളെടുക്കാനുമുള്ള നിയമം കൊണ്ടുവരണമെന്ന് പേരാമ്പ്ര ജെ.പി കൾചറൽ സ​െൻറർ പ്രവർത്തക സമിതി ആവശ്യപ്പെട്ടു. തെറ്റായ റിപ്പോർട്ട് നൽകുന്ന പേരാമ്പ്രയിലെ പ്രമുഖ ലബോറട്ടറിക്കെതിരെ ആരോഗ്യമന്ത്രി, ജില്ല കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർക്ക് പരാതി നൽകി. വൽസൻ എടക്കോടൻ അധ്യക്ഷത വഹിച്ചു. രാജീവൻ മല്ലിശ്ശേരി, കെ.ജി. രാമനാരായണൻ, ജെ.എൻ. പ്രേം ഭാസിൽ, സി.ഡി. പ്രകാശ്, സുരേന്ദ്രൻ മുന്നൂറ്റൻകണ്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.