പദ്ധതി മുടങ്ങി: പാടിക്കുന്ന് കറത്തമ്പത്ത് കുടിവെള്ളം കിട്ടാക്കനി

പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തിലെ പാടിക്കുന്ന് കറുത്തമ്പത്ത് കുടിവെള്ള പദ്ധതിയുടെ മോട്ടോർ കേടുവന്നതു കാരണം പ്രദേശത്തെ നൂറോളം കുടുംബങ്ങൾ രൂക്ഷമായ ജലക്ഷാമത്തി​െൻറ പിടിയിൽ. വളരെ ദൂരെനിന്ന് തലച്ചുമടായാണ് കുടുംബങ്ങൾ കുടിനീരെത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് കൃഷിയാവശ്യത്തിന് എള്ളുക്കണ്ടി താഴെ നിർമിച്ച കുളം ഈ പദ്ധതിക്കുവേണ്ടി കിണറാക്കി മാറ്റുകയായിരുന്നു. ജില്ല ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി തുടങ്ങിയത്. കഴിഞ്ഞ ആറുമാസത്തിലധികമായി പദ്ധതിയുടെ മോട്ടോർ കേടായിട്ട്. മോട്ടോർ നന്നാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നു ഇതുവരെ ഉണ്ടാവാത്തതാണ് ഗുണഭോക്താക്കളെ പ്രതിസന്ധിയിലാക്കിയത്. 'കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണം' കോളനി മുക്ക്: പ്രദേശത്ത് കാലങ്ങളായി നിലനിന്നിരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ലക്ഷക്കണക്കിന് രൂപ മുടക്കി തുടങ്ങിയ കറുത്തമ്പത്ത് കുടിവെള്ള പദ്ധതി ഒന്നരമാസത്തോളമായി പ്രവർത്തനം നിലച്ചിരിക്കുന്നു. കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പരിസരവാസികൾക്ക് എത്രയും പെട്ടെന്ന് പദ്ധതി പുനഃസ്ഥാപിച്ച് അതി​െൻറ പ്രയോജനം ലഭ്യമാക്കണമെന്ന് ബി.ജെ.പി ചെറുക്കാട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ സജിത്ത് ആർ.കെ. അധ്യക്ഷത വഹിച്ചു. സാജ് രാജ് ചെറുക്കാട്, ശ്രീജിത്ത്. കെ, ശശി. എം, അഭിലാഷ് ടി.പി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.