ഗോലാക്കൽ-ഒലേറ് മണ്ണ് റോഡ് ഉദ്​ഘാടനം

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ഗോലാക്കൽ-ഒലേറ് മണ്ണ് റോഡ് ടാറിങ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ജി. അക്‌ബർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.പി. ജമീല, സജി തോമസ്, ഇ. അഹമ്മദ്‌ കുട്ടി, ഇ. അബ്ദുറഹ്മാൻ, മജീദ് കക്കാട്, ടി. ഉമ്മർ, കെ. അബ്ദു, ജി.സി. അബ്ദുറഹ്മാൻ, കെ.പി. അസൈൻ, സബ്ബാൻ, റാഫി, ഒ.എം. മരക്കാർ എന്നിവർ സംസാരിച്ചു. കുടുംബസംഗമം മുക്കം: ജമാഅത്തെ ഇസ്ലാമി ആനയാകുന്ന് ഹൽഖയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകുന്നേരം 4.30ന് ഏബിൾ ഓഡിറ്റോറിയത്തിൽ കുടുംബസംഗമം നടക്കും. 'കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിൽ' കാമ്പയി​െൻറ ഭാഗമാണ് പരിപാടി. ഇരുവഴിഞ്ഞിപ്പുഴയിൽ മാലിന്യം തള്ളി മുക്കം: ആയിരക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന ഇരുവഴിഞ്ഞിപ്പുഴ വീണ്ടും മലിനമാകുന്നു. വ്യാഴാഴ്ച രാത്രി ബൈക്കിലെത്തിയ ചിലർ മുടി മാലിന്യവും കൂൾബാർമാലിന്യവും നിറച്ച ചാക്കുകൾ പുഴയിൽ ഒഴുക്കി. കക്കാട് മുതൽ കോട്ടമുഴി വരെ ഭാഗങ്ങളിലാണ് മാലിന്യം ഒഴുക്കിയത്. നാട്ടുകാർ ഇത് പഞ്ചായത്ത് പ്രസിഡൻറി​െൻറയും ആരോഗ്യവകുപ്പ് അധികൃതരുടെയും ശ്രദ്ധയിൽെപടുത്തി. മാലിന്യം തള്ളിയ പ്രദേശത്തെ വീടുകളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചുവരുകയാണ്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബ്ലൂഗ്രീൻ ആൽഗ പ്രതിഭാസം കെട്ടടങ്ങിയതോടെ ജനങ്ങൾ കുളിക്കാനും അലക്കാനും പുഴയിലേക്ക് വരവ് തുടങ്ങിയിരുന്നു. ഇതിനിടയിലാണ് മലിനപ്പെടുത്തൽ. പുഴയുടെ പല ഭാഗങ്ങളിൽ കൂൾബാറിലെ മാലിന്യങ്ങളും മുടിക്കെട്ടുകളുമുണ്ട്. മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികാരികൾ മുന്നോട്ട് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം തള്ളിയ സ്ഥലം വാർഡ് മെംബർ ജി. അബ്ദുൽ അക്ബർ, എ​െൻറ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മ പ്രവർത്തകരായ പി.കെ.സി. മുഹമ്മദ്, മുസ്തഫ ചേന്ദമംഗലൂർ, അശ്റഫ് ചാലിൽ, അബ്ദു കക്കാട്, ടി.പി. അബൂബക്കർ, സി. സുന്ദരൻ, ടി.കെ. നസറുല്ല എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.