അൽമദ്റസത്തുൽ ഇസ്​ലാമിയ പൂർവവിദ്യാർഥി സംഗമം

കൊടിയത്തൂർ: 1974ൽ സ്ഥാപിതമായ ചുള്ളിക്കാപറമ്പ് അൽമദ്റസത്തുൽ ഇസ്ലാമിയയുടെ പൂർവവിദ്യാർഥികളും അധ്യാപകരും സംഗമിച്ചു. മുക്കം മസ്ജിദുസ്സുബ്ഹാൻ ഖത്വീബ് വി.പി. ശൗഖത്തലി ഉദ്ഘാടനം ചെയ്തു. ആദ്യകാല അധ്യാപകെരയും ആദ്യ ബാച്ചിലെ വിദ്യാർഥികെളയും ആദരിച്ചു. ഞായറാഴ്ച ചുള്ളിക്കാപറമ്പ് ജി.എൽ.പി സ്കൂൾ ഗ്രൗണ്ടിൽ മദ്റസ വാർഷികം, കുടുംബസംഗമം, വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവ നടക്കും. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ, മജ്ലിസ് വിദ്യാഭ്യാസ ബോർഡ് ചെയർമാൻ സുശീർ ഹസ്സൻ എന്നിവർ പങ്കെടുക്കും. ധനസഹായം ഇന്ന് കൈമാറും കൊടുവള്ളി: പ്രവാസീ കൂട്ടവും, ലൈറ്റ്നിങ് ക്ലബ് ദുൈബ ചാപ്റ്ററും സംയുക്തമായി ദുൈബയിൽ സംഘടിപ്പിച്ച കൊടുവള്ളി സൂപ്പർ ലീഗ് സീസൺ രണ്ട് -2018 ടൂർണമ​െൻറി​െൻറ വരുമാനവിഹിതം ഞായറാഴ്ച നടക്കുന്ന കൊയപ്പ ഫുട്ബാൾ ടൂർണമ​െൻറി​െൻറ ഫൈനൽ മത്സരത്തിൽ കൈമാറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൂനൂർ കാരുണ്യതീരം ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ -ലക്ഷം, നരിക്കുനി അത്താണി സ​െൻറർ -ലക്ഷം, താമരശ്ശേരി ഗവ. ഡയാലിസിസ് സ​െൻറർ -50,000, മുഹമ്മദ്‌ ഷമീർ ചികിത്സ സഹായ കമ്മിറ്റിക്ക് 50,000, രണ്ട് പേർക്ക് വീട് നിർമാണത്തിന് 25,000 രൂപ എന്നിങ്ങനെയാണ് കൈമാറുന്നത്. വാർത്തസമ്മേളനത്തിൽ പ്രവാസി കൂട്ടം ദുൈബ കൂട്ടം പ്രസിഡൻറ് റഊഫ് നെല്ലാംങ്കണ്ടി, ലൈറ്റ്നിങ് ദുബൈ ചാപ്റ്റർ ട്രഷറർ മുഗൾ ശംസു, വൈസ് പ്രസിഡൻറുമാരായ ബിജിൻ ലാൽ മടവൂർ, ഹനീഫ പാലക്കുന്നുമ്മൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.