പുത്തൂർ വില്ലേജിൽ ഓഫിസറില്ല; ജനങ്ങൾ അപേക്ഷയുമായി നെട്ടോട്ടത്തിൽ

ഓമശ്ശേരി: പുത്തൂർ വില്ലേജിൽ ഓഫിസറില്ലാത്തതിനാൽ ജനങ്ങൾ അപേക്ഷയുമായി നെട്ടോട്ടത്തിൽ. വില്ലേജ് ഒാഫിസർ രണ്ടു മാസം ലീവെടുത്തതിനാൽ കൂടത്തായി, കൊടുവള്ളി വില്ലേജ് ഓഫിസർമാർക്കാണ് താൽക്കാലിക ചുമതല. ഇവർ സ്ഥിരമായി ഇല്ലാത്തതിനാൽ വിവിധ സർട്ടിഫിക്കറ്റുകൾ യഥാസമയം ലഭിക്കാൻ കഴിയാതെ ജനങ്ങൾ നെട്ടോട്ടത്തിലാണ്. താമരശ്ശേരി, മുക്കം, കൊടുവള്ളി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന വിശാല അതിർത്തിയുള്ള വില്ലേജ് ഒാഫിസാണിത്. താൽക്കാലിക ചുമതല നൽകിയവർ കുറഞ്ഞ സമയം മാത്രമാണ് സ്ഥലത്തുണ്ടാകുന്നത്. സ്ഥിരം സ്പെഷൽ വില്ലേജ് ഓഫിസർക്ക് ചുമതല നൽകണമെന്നാണ് നാട്ടുകാരുെട ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.