മുക്കം ഷോപ്പിങ്​ ഫെസ്​റ്റിവൽ സമാപിച്ചു

മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റ് അഞ്ചു മാസമായി സംഘടിപ്പിക്കുന്ന . നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ. സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. സിനിമ തിയറ്റർ മേഖലയിൽ 40 വർഷം പിന്നിട്ട അഭിലാഷ് കുഞ്ഞേട്ടനെ ആദരിച്ചു. ഗാനമേള, ഡാൻസ്, വൺമാൻ ഷോ തുടങ്ങിയ പരിപാടികൾ അരങ്ങേറി. ഫെസ്റ്റിവൽ ബംബർ സമ്മാനത്തിന് സുരേഷ് നുറുങ്ങോട്ട് ചാൽ അർഹനായി. രണ്ടാംസ്ഥാനം അഭിലാഷ് കോവൂർ, മൂന്നാം സ്ഥാനം ജിബിൻ കാരശ്ശേരിയും നേടി. 25 പേർക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്. ഗണേഷ് കമ്മത്ത്, മുഹമ്മദലി ചന്തം, നാസർ സുവർണ, എൻ.കെ.കെ. നൗഷാദ്, അബ്ദു ഉടയാട, പ്രേമചന്ദ്രൻ, കെ.സി. അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.