ഖിയാദ ഫെസ്​റ്റിന് തുടക്കം

മാവൂർ: മേയ് എട്ടിന് കോഴിക്കോട്ട് നടക്കുന്ന എം.എസ്.എഫ് ജില്ല പ്രതിനിധി സമ്മേളനം 'ഖിയാദ 2018'​െൻറ മുന്നോടിയായി നടക്കുന്ന ഖിയാദ ഫെസ്റ്റി​െൻറ മണ്ഡലംതല ഉദ്ഘാടനം കുറ്റിക്കടവിൽ നടന്നു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഖാദർ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ് ശാക്കിർ പാറയിൽ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ കെ.പി. സൈഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഒ.എം. നൗഷാദ്, ഷമീർ പാഴൂർ, പി.പി. അബ്ദുൽ സലാം, സലാം പാറയിൽ, നവാസ് പുത്തലത്ത്, സി. മുഹമ്മദ്, മുർത്താസ്, ജംഷാദ് കൈവാട്ട്, അഫ്സൽ, ഇർഫാൻ എന്നിവർ സംസാരിച്ചു. അൻസാർ പെരുവയൽ സ്വാഗതവും സി.എം. മുഹാദ് നന്ദിയും പറഞ്ഞു. അടുക്കളത്തോട്ടം വിഭവങ്ങൾ ആശാഭവന് കൈമാറി മാവൂർ: 'വിഷരഹിത മനസ്സ്, വിഷരഹിത പച്ചക്കറി' എന്ന സന്ദേശവുമായി നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റി നടപ്പാക്കിയ അടുക്കളത്തോട്ടം നിർമാണ പദ്ധതി 'അടുക്കളപ്പച്ച'യിൽനിന്ന് ലഭിച്ച വിഭവങ്ങൾ വെള്ളിമാട്കുന്ന് ആശാഭവന് കൈമാറി. വിഭവകൈമാറ്റം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം. ബാബുമോൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എം.എ. റഷീദ്, ദേശീയ സമിതി അംഗം യൂസുഫ് പടനിലം, നിയോജക മണ്ഡലം യൂത്ത് ലീഗ്‌ ജനറൽ സെക്രട്ടറി ഒ.എം. നൗഷാദ്‌, ട്രഷറർ കെ. ജാഫർ സാദിഖ്, ജില്ല സമിതി അംഗം ഹക്കീം മാസ്റ്റർ, ഒ. സലീം, ഉനൈസ് പെരുവയൽ, അടുക്കളപ്പച്ച കോഓഡിനേറ്റർ നൗഷാദ് പുത്തൂർമഠം, സൽമാൻ പെരുമണ്ണ, കുഞ്ഞിമരക്കാർ മലയമ്മ, പി. സിറാജ്, നിസാർ പെരുമണ്ണ, അഡ്വ. ജുനൈദ്‌, ഹാരിസ് പെരിങ്ങൊളം, ഒ.പി. ശരീഫ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.