സ്വരലയം ഓർക്കസ്ട്ര വാർഷികം നാളെ

കോഴിക്കോട്: സ്വരലയം ഓർക്കസ്ട്രയുടെ ഒമ്പതാം വാർഷികാഘോഷം തിങ്കളാഴ്ച ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 5.30ന് കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്യും. പിന്നണിഗായകൻ രാകേഷ് ബ്രഹ്മാനന്ദനെ ചടങ്ങിൽ ആദരിക്കും. രാകേഷ്, അജിത് നാരായണൻ, രോഷ്നി രൂപേഷ്, ശ്രീകല, അനഘ തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും രാഹുൽ ഒരുക്കുന്ന കോമഡി ഷോയും അരങ്ങേറും. സ്വരലയം സുർജിത്ത്, അഡ്വ. സേവ്യർ ജോർജ്, എം. രാജേന്ദ്രൻ, ശ്രീജിത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.