പാരമ്പര്യ വൈദ്യന്മാർക്ക‌് ചികിത്സിക്കാൻ​ നിയമനിർമാണം വേണം

കോഴിക്കോട‌്: പാരമ്പര്യ വൈദ്യന്മാർക്ക‌് പ്രാക്ടിസ‌് ചെയ്യാൻ സാഹചര്യമൊരുക്കാനുള്ള നിയമനിർമാണത്തിന് സർക്കാർ തയാറാകണമെന്ന‌് കേരള സംസ്ഥാന അഖില പാരമ്പര്യ വൈദ്യ ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വ്യാജന്മാരെ ഒഴിവാക്കാനും അർഹതയുള്ളവരെ നിലനിർത്താനും പറ്റുംവിധം നിയമനിർമാണം നടത്തണം. സംസ്ഥാന പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ, കെ.കെ. കുഞ്ഞിമൂസ ഗുരുക്കൾ, സുനീഷ‌് മാമിയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.