കോട്ടൂർ പ്രാഥമിക ആരോഗ്യകേന്ദ്രം മലമുകളിൽനിന്ന് കൂട്ടാലിട അങ്ങാടിയിലേക്ക്

നടുവണ്ണൂർ: കോട്ടൂർ സർക്കാർ ആശുപത്രി മലമുകളിൽനിന്ന് കൂട്ടാലിട അങ്ങാടിയിലേക്ക്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പ്രാഥമിക ആരോഗ്യകേന്ദ്രം ടൗണിലേക്ക് സ്ഥാപിക്കുന്നത്. കൂട്ടാലിട അങ്ങാടിയിൽനിന്ന് 500ലധികം മീറ്റർ ദൂരം കുത്തനെ കുറുവട്ടിമല കയറിയാലാണ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്താൻ സാധിച്ചിരുന്നത്. പ്രായമായവർക്കും രോഗികൾക്കും ഇത് ഏറെ ബുദ്ധിമുട്ടായിരുന്നു. പുതിയ കെട്ടിടത്തി​െൻറ ശിലാസ്ഥാപനം േമയ് ഒന്നിന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.