അങ്ങാടിമാലിന്യം മലയോരങ്ങളിൽ തള്ളുന്നതായി പരാതി

കുറ്റ്യാടി: വിവിധ ടൗണുകളിലെ മാലിന്യം മലയോരങ്ങളിൽ കൊണ്ടുപോയി തള്ളുന്നതായി പരാതി. കാവിലുമ്പാറ പഞ്ചായത്തിലെ ചാത്തങ്കോട്ടുനട, പട്യാട്ട് ഭാഗങ്ങളിലാണ് ചാക്കിൽ കെട്ടിയ മാലിന്യം വാഹനത്തിൽ കൊണ്ടുപോയി തള്ളുന്നത്. പഴക്കട, ബാർബാർ ഷോപ് തുടങ്ങിയവയിലെ മാലിന്യങ്ങളാണ് തള്ളുന്നത്. ഇവ മഴവെള്ളത്തിൽ ജലാശയങ്ങളിൽ എത്തിച്ചേരുകയാണ്. നാട്ടുകാർ പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.