സി.കെ.ജി.എം ഗവ. കോളജ് വികസനത്തിന് 9.22 കോടി അനുവദിച്ചു

പേരാമ്പ്ര: മികവി​െൻറ നാലു പതിറ്റാണ്ട് പിന്നിട്ട പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജി​െൻറ വികസനത്തിന് സംസ്ഥാന സർക്കാർ 9.22 കോടി രൂപ അനുവദിച്ചു. കോളജുകളെ മികവി​െൻറ കേന്ദ്രമാക്കാനുള്ള പദ്ധതിയിൽ കോളജിനെ ഉൾപ്പെടുത്തിയിരുന്നു. ഇതി​െൻറ ഭാഗമായാണ് തുക അനുവദിച്ചത്. 2016ൽ നാഷനൽ അസസ്മ​െൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലി​െൻറ (നാക്) ദേശീയ അംഗീകാരം കോളജിന് ലഭിച്ചിരുന്നു. ചെങ്ങോടുമല സംരക്ഷണ മാർച്ചിന് സ്വീകരണം പേരാമ്പ്ര: കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ചെങ്ങോടുമല സംരക്ഷണ മാർച്ചിന് ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് കൽപകശ്ശേരി താഴെ സ്വീകരണം നൽകും. കെ. ബിനു ഉദ്ഘാടനം ചെയ്യും. കൽപകശ്ശേരി താഴെ നിർമിച്ച ഖനനവിരുദ്ധ സമരപ്പന്തൽ വൈകീട്ട് 4.30ന് തായാട്ട് ബാലൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.