തെരുവുനായ്​ക്കൾ കൂട്ടത്തോ​െട ചത്തത്​ ശസ്​ത്രക്രിയയിലെ അണുബാധയും പട്ടിണിയും കാരണമെന്ന്​

ബാലുശ്ശേരി: തെരുവുനായ് വന്ധ്യംകരണ കേന്ദ്രത്തിൽ നായ്ക്കൾ കൂട്ടത്തോടെ ചത്തത് ശസ്ത്രക്രിയയിലെ അണുബാധയും പട്ടിണിയും കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വേട്ടാളി ബസാറിലെ മൃഗാശുപത്രിയോട് ചേർന്നുള്ള തെരുവുനായ് വന്ധ്യംകരണ കേന്ദ്രത്തിൽ ശസ്ത്രക്രിയ കഴിഞ്ഞതടക്കമുള്ള 24 തെരുവുനായ്ക്കളെ കഴിഞ്ഞദിവസം ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. 12 നായ്ക്കൾക്കായിരുന്നു വന്ധ്യംകരണ ശസ്ത്രക്രിയ നടന്നത്. അശാസ്ത്രീയമായ ശസ്ത്രക്രിയയും അണുബാധയും മൂലമാണ് നായ്ക്കൾ ചത്തതെന്നാണ് വേട്ടാളി മൃഗാശുപത്രി വെറ്ററിനറി ഒാഫിസർക്ക് സമർപ്പിച്ച റിേപ്പാർട്ടിൽ പറഞ്ഞിട്ടുള്ളത്. റിപ്പോർട്ട് ജില്ല മൃഗസംരക്ഷണ ഒാഫിസർക്ക് കൈമാറുമെന്ന് വെറ്ററിനറി ഒാഫിസർ പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയ നായ്ക്കളുടെ വയറ്റിൽ ഭക്ഷണത്തി​െൻറ അംശം യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡോ. അജിത് േജക്കബ് ജോർജാണ് റിപ്പോർട്ട് തയാറാക്കിയത്. വന്ധ്യംകരണ ശസ്ത്രക്രിയക്കായി പിടിച്ചു കൂട്ടിലിട്ട തെരുവുനായ്ക്കൾക്ക് ആവശ്യമായ പരിചരണവും വെള്ളവും ഭക്ഷണവും ലഭിച്ചിരുന്നില്ലെന്ന് നാട്ടുകാരും ആരോപണം ഉയർത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിേപ്പാർട്ടി‍​െൻറ അടിസ്ഥാനത്തിൽ സമഗ്രാന്വേഷണം നടത്തുമെന്ന് ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.