മാലിന്യമെടുക്കാൻ കൈക്കൂലി: ജീവനക്കാരന്​ മെമ്മോ

കോഴിക്കോട്: കടകളിൽ നിന്ന് മാലിന്യം നീക്കാൻ കൈക്കൂലി വാങ്ങിയ നഗരസഭ ശുചീകരണ ജീവനക്കാരന് കുറ്റാരോപണ മെമ്മോ. നഗരസഭാ 17ാം സർക്കിൾ ജീവനക്കാരൻ എ. മുരളീധരനെതിരെയാണ് കോർപറേഷൻ കൗൺസിൽ യോഗം നടപടിയെടുത്തത്. ടൈലറിങ് ഷോപ് നടത്തുന്ന സ്ത്രീയുടെ പരാതിയിൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനാണ് കുറ്റാരോപണ മെമ്മോ നൽകിയത്. പ്ലാസ്റ്റിക് അടക്കം അജൈവ മാലിന്യം അനധികൃതമായി ശേഖരിച്ച് നഗരത്തിൽ പൊലീസ് സ്റ്റേഷന് സമീപം ഒഴിഞ്ഞ സ്ഥലത്ത് തള്ളിയതായാണ് പരാതി. കടകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പണം വാങ്ങി, പലയിടത്ത് കൊണ്ടിട്ടതായി ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതി​െൻറയടിസ്ഥാനത്തിൽ മുരളീധരന് നേരേത്ത കുറ്റാരോപണ മെമ്മോ നൽകിയിരുന്നു. എന്നാൽ, 2011ലെ മുനിസിപ്പൽ ചട്ടമനുസരിച്ച്, ഇങ്ങനെ മെമ്മോ നൽകാൻ സെക്രട്ടറിക്ക് അധികാരമില്ലെന്ന് ജീവനക്കാരൻ ത​െൻറ മറുപടിയിൽ ചൂണ്ടിക്കാട്ടി. കൗൺസിലി‍​െൻറ അനുമതിയോടെ മാത്രേമ മെമ്മോ നൽകാവൂ എന്നാണ് ചട്ടം. ഇതനുസരിച്ചാണ് വിഷയം കൗൺസിൽ യോഗത്തിൽ എത്തിയത്. ജീവനക്കാർ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് പണം വാങ്ങുന്നതായി യു.ഡി.എഫ് കൗൺസിലർ കെ.ടി. ബീരാൻ കോയ പറഞ്ഞു. ഒരാളെ മാത്രം ബലിയാടാക്കുന്നത് ശരിയല്ല. മുരളീധരനെതിരെ നിരവധി പരാതികൾ ഉള്ളതായും താക്കീത് ചെയ്തിട്ടും പണപ്പിരിവ് തുടർന്നതിനാണ് കർശനനടപടി സ്വീകരിച്ചതെന്നും ആരോഗ്യ സ്ഥിരംസമിതി ചെയർമാർ കെ.വി. ബാബുരാജ് പറഞ്ഞു. മാലിന്യനീക്കത്തിന് പണം വാങ്ങിയാൽ തുടർന്നും നടപടി വരുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.