വാട്​സ്​ആപ്പിലൂടെ ഒന്നിച്ച ശിഷ്യന്മാരുടെ ഗുരുദക്ഷിണ വേറിട്ടതായി

പയ്യോളി: വാട്സ്ആപ്പിലൂടെ ഒന്നിച്ച ശിഷ്യന്മാരുടെ ഗുരുദക്ഷിണ വേറിട്ടതായി. അയനിക്കാട് വെസ്റ്റ് യു.പി സ്കൂളിൽനിന്ന് 1986, 87, 88 വർഷങ്ങളിൽ ഏഴാം ക്ലാസ് പഠിച്ചിറങ്ങിയവരാണ് തങ്ങൾക്ക് അക്ഷരങ്ങൾ പകർന്നുനൽകിയ ഗുരുനാഥന്മാരെ ആദരിക്കാൻ സ്കൂൾ മുറ്റത്ത് ഒന്നിച്ചത്. 'മധുരം സ്മൃതിമധുരം' പേരിട്ട ആദരിക്കൽ ചടങ്ങ് സ്കൂൾ ജീവിതത്തി​െൻറ ഒാർമ പുതുക്കുന്നതായി മാറി. 'വസന്തം വരവായ്' വാട്സ്ആപ് ഗ്രൂപ്പിലെ അംഗങ്ങളായ ഇ.വി. ശിവജിയും കെ.ടി. രാഗേഷുമാണ് ഗുരുക്കന്മാരുടെ ഛായാചിത്രങ്ങൾ വരച്ച് ഗുരുദക്ഷിണയായി സമർപ്പിച്ചത്. ചടങ്ങ് കവി രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.ടി. സാലിഹ അധ്യക്ഷത വഹിച്ചു. ടി. മോഹൻദാസ്, ടി. പവിത്രൻ, ഇ.സി. രാഘവൻ, ബാവ കുഞ്ഞാന്തട്ട, പ്രകാശൻ പയ്യോളി, പ്രശാന്ത് രാജീവം, ആബിദ് പേട്ടരി, ജെ.ജി. പുഷ്പലത, കെ.ടി. രാഗേഷ്, ഡി.എം. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.