കുന്ദമംഗലത്ത്​ ആധുനിക രീതിയിലുള്ള ശൗചാലയം ഇന്ന്​ തുറന്നു​െകാടുക്കും

കുന്ദമംഗലം: പുതിയ ബസ്സ്റ്റാൻഡിനോട് ചേർന്ന് എല്ലാ സൗകര്യങ്ങളുമുള്ള ശൗചാലയം ശനിയാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. 38 ലക്ഷം രൂപ ചെലവിലാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മൂന്ന് സ​െൻറ് സ്ഥലത്ത് ചുറ്റുമതിലോടു കൂടിയ കംഫർട്ട് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ഉൗരാളുങ്കൽ സൊസൈറ്റിയാണ് നിർമാണ ചുമതല വഹിച്ചത്. സ്ത്രീകൾക്ക് അഞ്ച് േടായിെലറ്റും ഒരു ബാത്ത്റൂമും ഒരു ഡ്രസിങ് റൂമും പുരുഷന്മാർക്ക് നാലു ടോയ്െലറ്റും ഒരു ബാത്ത്റൂമും നാല് യൂറിനലുമാണുള്ളത്. padam:kgm1 കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ട് ഇന്ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്ന ആധുനിക രീതിയിലുള്ള പൊതു ശൗചാലയം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.