ഹൈമാസ്​റ്റ്​ ലൈറ്റുകൾ അനുവദിച്ചു

പൊതുവിദ്യാഭ്യാസ സംഗമം കൊടിയത്തൂർ: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാർഥികെളയും പൊതുവിദ്യാലയങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജോർജ് എം. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ടാർഗറ്റ് പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സംഗമവും ടാർഗറ്റി​െൻറ പഞ്ചായത്ത്തല ഉദ്ഘാടനവും പന്നിക്കോട് ജി.എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തി​െൻറയും വില്ലേജ് എജുക്കേഷൻ സമിതിയുടെയും സഹകരണത്തോടെയാണ് സംഗമം നടത്തിയത്‌. വിദ്യാഭ്യാസ പ്രവർത്തകൻ കെ.കെ. ശിവദാസൻ ക്ലാസെടുത്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്വപ്ന വിശ്വനാഥ്, ഷിജി പരപ്പിൽ, ചേറ്റൂർ മുഹമ്മദ്, വിദ്യാഭ്യാസ വർക്കിങ് ഗ്രൂപ് കൺവീനർ ടി.പി. അബ്ദുൽ അസീസ്, യു.പി. അബ്ദുൽ റസാഖ്, സി. ഫസൽ ബാബു, വിജീഷ് പരവരി, കെ.എ. ഷൈല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.