സ്​ഥിരം തൊഴിൽ ഇല്ലാതാക്കുന്ന നയം തിരുത്തണം ^കേരള മുൻസിപ്പൽ കോർപറേഷൻ സ‌്റ്റാഫ‌് യൂനിയൻ

സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന നയം തിരുത്തണം -കേരള മുൻസിപ്പൽ കോർപറേഷൻ സ‌്റ്റാഫ‌് യൂനിയൻ കോഴിക്കോട‌്: കേന്ദ്രസർക്കാറി​െൻറ സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന നയം തിരുത്തണമെന്ന‌് കേരള മുൻസിപ്പൽ കോർപറേഷൻ സ‌്റ്റാഫ‌് യൂനിയൻ കോഴിക്കോട‌്- വയനാട‌് ജില്ല സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, അടിക്കടിയുള്ള ഇന്ധന വർധനവ‌് ഒഴിവാക്കുക, നഗരസഭ ഓഫിസുകളിലെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. എം. സ്വരാജ‌് എം.എൽ.എ ഉദ‌്ഘാടനം ചെയ‌്തു. കോൺഗ്രസിൽ ഡ്യൂപ്ലിക്കേറ്റ‌് ഗാന്ധിമാരാണ‌് ഇപ്പോഴുള്ളതെന്നും അവർക്ക‌് മതേതരത്വം കാത്തുസൂക്ഷിക്കാനറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ‌്.എസ‌ിനെ സഹായിക്കുന്ന നിലപാടാണ‌് കോൺഗ്രസിനുളളത്‌. കേന്ദ്ര സർക്കാറി​െൻറ തെറ്റായ നയങ്ങളെ തിരുത്താൻ ജനാധിപത്യത്തിന‌് കഴിയുമെന്നതി​െൻറ തെളിവാണ‌് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന പല മുന്നേറ്റങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ‌് എം. ജ‌്ഞാനപ്രകാശൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ മീര ദർശക‌്, ടി.കെ. അരവിന്ദാക്ഷൻ, വി. സുരേഷ‌് കുമാർ, ഉണ്ണികൃഷ‌്ണൻ, ഇ. ബാബു, കെ. ബാബു, എ. സുന്ദരൻ എന്നിവർ സംസാരിച്ചു. എൻ.പി. മുസ‌്തഫ സ്വാഗതവും പ്രസാദ‌് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. ശിവദാസൻ (പ്രസി.), ടി. ബൈജു, ബദറുദ്ദീൻ (വൈസ‌് പ്രസി.), എൻ.പി. മുസ‌്തഫ (സെക്ര.), കെ.എം. സിസിലി, എം. പ്രസാദ‌് (ജോ. സെക്ര.), എ. സുന്ദരൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.