അഭിനയമില്ലാത്ത ആതിഥേയ മുഖത്തിന്​ വിട

കോഴിക്കോട്: അഭിനയമില്ലാത്ത കോഴിക്കോടൻ ആതിഥേയത്തി​െൻറ മുഖമായിരുന്ന, എൻ.ബി. കൃഷ്ണക്കുറുപ്പിന് നഗരം വിട നൽകി. ഹോട്ടൽ വ്യവസായത്തിനൊപ്പം അഭിനയവും കൊണ്ടുനടന്ന അദ്ദേഹം റെയിൽവേ കാറ്ററിങ് വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനിടെ സ്റ്റേഷൻ മാസ്റ്ററെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം. കൊല്ലത്ത് ജനിച്ചുവളർന്ന് നഗരത്തിലെത്തി തനി കോഴിക്കോട്ടുകാരനായി മാറിയ കുറുപ്പ് നഗരത്തിൽ ചിത്രീകരിച്ച 'ചിരിയോ ചിരി' എന്ന ചിത്രത്തിൽ സ്റ്റേഷൻ മാസ്റ്ററുടെ ഒറ്റ രംഗത്തിൽതന്നെ തിളങ്ങി. ശേഷം തറവാടിയായ മുതിർന്ന കഥാപാത്ര വേഷങ്ങൾ വേണ്ടപ്പോഴെല്ലാം കുറുപ്പി​െൻറ പേരും സംവിധായകർക്ക് മുന്നിൽ ഉയർന്നുവന്നു. മമ്മൂട്ടിയും മോഹൻ ലാലും അഭിനയിച്ച 'വാർത്ത'യിലെ തഹസിൽദാർ മുതൽ 'ഗുൽമോഹർ' വരെ 70ഒാളം ചിത്രങ്ങളിൽ അഭിനയിച്ച കുറുപ്പ് പാലിയത്തച്ചൻ, നാലുകെട്ട് എന്നീ സീരിയലുകളിലും മുഖം കാണിച്ചു. റെയിൽവേ കാറ്ററിങ് യൂനിറ്റുകൾ വഴി വ്യാപാരം കെട്ടിപ്പടുത്ത കുറുപ്പ് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ പ്രസിഡൻറും മലബാർ ചേംബർ ഒാഫ് കോമേഴ്സ്, സിറ്റി സർവിസ് സഹകരണ ബാങ്ക് എന്നിവയുടെ വൈസ് പ്രസിഡൻറുമായിരുന്നു. കൃഷ്ണക്കുറുപ്പി​െൻറ മൃതദേഹം നഗരാവലിയുടെ സാന്നിധ്യത്തിൽ പുതിയപാലം ശ്മശാനത്തിൽ സംസ്കരിച്ചു. അദ്ദേഹത്തി​െൻറ വേർപാടിൽ പൗരാവലിയുടെ യോഗം അനുശോചിച്ചു. ഡെപ്യൂട്ടി േമയർ മീരാ ദർശക്, പി.വി. ഗംഗാധരൻ, അഡ്വ. എം. രാജൻ, ഡോ. കെ. മൊയ്തു എന്നിവർ സംസാരിച്ചു. ഹോട്ടൽ ആൻഡ് റസ്റ്റാറൻറ്സ് അസോസിയേഷൻ യോഗം അനുശോചിച്ചു. ജില്ല പ്രസിഡൻറ് മുഹമ്മദ് സുഹൈൽ അധ്യക്ഷത വഹിച്ചു. യുനൈറ്റഡ് ഡ്രമാറ്റിക് അക്കാഡമിയുടെ (യു.ഡി.എ) സജീവ പ്രവർത്തകനായിരുന്ന കൃഷ്ണകുറുപ്പി​െൻറ ദേഹവിയോഗത്തിൽ യു.ഡി.എ ഹാളിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗം ദുഃഖം രേഖെപ്പടുത്തി. യു.ഡി.എ രക്ഷാധികാരി പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് നടൻ മാമുക്കോയ, ജനറൽ സെക്രട്ടറി കെ.ടി.സി. അബ്ദുല്ല, ഡോ. കെ. മൊയ്തു, അഡ്വ. വി.പി. മോഹൻദാസ്, അഡ്വ. എം. രാജൻ, പുത്തൂർമഠം ചന്ദ്രൻ, ടി.പി. വാസു, എം. ഷാഹുൽ ഹമീദ്, കെ.പി. അബൂബക്കർ, പി. ഗംഗാധരൻ, എം. ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.