സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയ നിർണയ ക്യാമ്പും

മുക്കം: സാമൂഹിക സുരക്ഷ മിഷനും മുക്കം നഗരസഭ വയോജനക്ഷേമസമിതിയും ചേർന്ന് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന-തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തുന്നു. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ 12 മണി വരെ അഗസ്ത്യൻമുഴി യു.പി. സ്കൂളിലാണ് ക്യാമ്പ്. കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന നേത്രപരിശോധനയിൽ സൗജന്യ തിമിര ശസ്ത്രക്രിയക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയിൽ െവച്ച് ശസ്ത്രക്രിയ നടത്തുന്നതും ഭക്ഷണവും താമസവും കറുത്ത കണ്ണടയും സൗജന്യമായി നൽകുന്നതുമാണ്. മുൻകൂട്ടി പേരുനൽകാൻ സൗകര്യമുണ്ട്. പേരുനൽകിയവരും അല്ലാത്തവരും അന്നു രാവിലെ ക്യാമ്പിലെത്തി ടോക്കൺ എടുക്കണം. ടോക്കൺ നമ്പർ ക്രമത്തിലാണ് പരിശോധന നടത്തുക. ഫോൺ: 9446338234, 8547194547
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.