ചക്ക വിഭവ മേള

മുക്കം: കാത്തിരമുഴി പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ ചക്കവിഭവമേളയും പഠനക്ലാസും നടത്തി. വായനശാല പരിസരത്ത് നഗരസഭ കൗൺസിലർ ഇ.പി. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് സി.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. മുത്തേരി ഗവ. യു.പി സ്കൂൾ ഹെഡ്മാസ്റ്റർ സി.കെ. വിജയൻ ചക്കയുടെ ഗുണങ്ങളെ കുറിച്ച് ക്ലാസെടുത്തു. വി. ശ്രീധരൻ, രാധാകൃഷ്ണൻ, പി.വി പ്രദീപ് കുമാർ, വി. രവീന്ദ്രൻ, കെ. ഗോകുലൻ, വി.കെ. സുനീഷ് കുമാർ, സി.കെ സജി, സി.കെ ബാബു എന്നിവർ സംസാരിച്ചു. ചക്ക ഉപയോഗിച്ചുണ്ടാക്കിയ വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. ഗീതാജ്ഞാനയജ്ഞം മുക്കം: കല്ലുരുട്ടി ശ്രീകൃഷ്ണ ഭജനമഠത്തിൽ ആറ് ദിവസത്തെ ഗീതാജ്ഞാനയജ്ഞം ആരംഭിച്ചു. കോഴിക്കോട് ചിന്മയ മിഷനിലെ ആധ്യാത്മികാചാര്യൻ മുകുന്ദ ചൈതന്യയാണ് യജ്ഞാചാര്യൻ. വൈകുന്നേരം ആറര മുതൽ എട്ട് വരെ നടക്കുന്ന യജ്ഞം 30ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.