കിസാൻ സമ്മേളൻ മേയ് രണ്ടിന്

കോഴിക്കോട്: കേന്ദ്ര സർക്കാർ മേയ് അഞ്ചുവരെ നടത്തുന്ന ഗ്രാമസ്വരാജ് അഭിയാ​െൻറ ഭാഗമായി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും മേയ് രണ്ടിന് കേന്ദ്ര കൃഷിമന്ത്രാലയം കിസാൻ സമ്മേളനം നടത്തും. 2022നകം വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് കർഷകരുടെ ഇടയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് കിസാൻ സമ്മേളൻ ലക്ഷ്യമിടുന്നത്. ജനപ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തിയായിരിക്കും പരിപാടി സംഘടിപ്പിക്കുക. കാർഷിക മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാർ സ്കീമുകളെ കുറിച്ച് ലീഫ്ലെറ്റുകൾ, േബ്രാഷറുകൾ തുടങ്ങിയവ വിതരണം ചെയ്യുക, ഓരോ ബ്ലോക്കിലേയും മികച്ച കർഷകരെ ആദരിക്കുക, കർഷകരുടെ വിജയഗാഥകൾ, നല്ല കൃഷിമുറകൾ എന്നിവയിൽ കർഷകരുടെ ഇടയിൽ അവബോധം സൃഷ്ടിക്കുക, കർഷകരും ശാസ്ത്രജ്ഞരും തമ്മിലുള്ള മുഖാമുഖം നടത്തുക, ബ്ലോക്ക് തലത്തിൽ തിരഞ്ഞെടുത്ത കർഷകർക്ക് പരിശീലനം നൽകുക തുടങ്ങിയ പരിപാടികളാണ് ആത്്മയുടെ നേതൃത്വത്തിൽ കിസാൻ സമ്മേളനത്തിൽ നടപ്പാക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.