അയൽവാസികളായ യുവാക്കളുടെ മരണം നാടി​െൻറ നൊമ്പരമായി

കുന്ദമംഗലം: വെവ്വേറെ അപകടങ്ങളിലായി അയൽവാസികളായ രണ്ട് യുവാക്കൾ മരിച്ചത് നാടി​െൻറ നൊമ്പരമായി. കാരന്തൂർ കൊളായ്ത്താഴം ഏറങ്ങാട്ട് രാധാകൃഷ്ണൻ നായരുടെ മകൻ രതീഷ് (36), കാരന്തൂർ ഇടിയേൽ ഇല്ലത്ത് ശ്രീനിവാസൻ മൂസതി​െൻറ മകൻ മനോജ് കുമാർ (40) എന്നിവരുടെ അപകട മരണമാണ് കാരന്തൂരിനെയും പരിസരത്തെയും ദുഃഖത്തിലാഴ്ത്തിയത്. ചൊവ്വാഴ്ച രാത്രി 11 മണിക്ക് കാരന്തൂരിൽ ബസുമായി കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ രതീഷ് മരിക്കുകയായിരുന്നു. ചൊവ്വാഴ്ചതന്നെ വൈകീട്ട് ആറ് മണിക്ക് ചേവായൂരിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജ് കുമാർ ബുധനാഴ്ച പുലർച്ചയാണ് മരിച്ചത്. ഏകദേശം 400 മീറ്റർ അകലത്തിലാണ് ഇരുവരുടെയും വീടുകൾ സ്ഥിതി ചെയ്യുന്നത്. ഗൾഫിലെ ജോലി അവസാനിപ്പിച്ച് നാല് കൊല്ലം മുമ്പ് നാട്ടിലെത്തിയ രതീഷ് നാട്ടിലെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്ന വ്യക്തിയായിരുന്നു. സ്വന്തമായി ഇൻഡസ്ട്രിയൽ വർക്ക് ഏറ്റെടുത്ത് നടത്തിയിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പ് സുഹൃത്തുക്കളുമായി ചേർന്ന് വാടക സ്റ്റോറും തുടങ്ങിയിരുന്നു. നാട്ടിൽ കൂടുതലായി ബന്ധങ്ങളൊന്നുമില്ലാതിരുന്ന മനോജ് കുമാറാകെട്ട ഒതുങ്ങിക്കഴിയുന്ന പ്രകൃതക്കാരനായിരുന്നു. റിട്ട. അധ്യാപകനായ ശ്രീനിവാസൻ മൂസതി​െൻറ മകനായ മനോജ് കുമാർ മുമ്പ് ഒരു അൺ എയിഡഡ് സ്കൂളിലും സ്വകാര്യ ഹോട്ടലിലും ജോലി ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് പോസ്റ്റ്മോർട്ടം കഴിഞ്ഞ് രതീഷി​െൻറ മൃതദേഹം വീട്ടിലെത്തിയത്. മൂന്ന് മണിയോടെ മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. ഉച്ചക്ക് രണ്ട് മണിയോടെ വീട്ടിലെത്തിച്ച മനോജ് കുമാറി​െൻറ മൃതദേഹം നാല് മണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.