സ്ക്വാഷ് മാത്തോട്ടത്തി​െൻറ ഫുഡ് ഫെസ്​റ്റിന് ഇന്ന് തുടക്കമാവും

ബേപ്പൂർ: മാത്തോട്ടം മേഖലയിൽ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തന മികവ് തെളിയിച്ച സ്ക്വാഷി​െൻറ ചാരിറ്റി വിങ് പ്രവർത്തന വിപുലീകരണത്തിന് വേണ്ടി നടത്തുന്ന ഫുഡ് ഫെസ്റ്റ് വ്യാഴാഴ്ച വൈകീട്ട് ആരംഭിക്കും. ഫെസ്റ്റി​െൻറ ഉദ്ഘാടനം വി.കെ.സി മമ്മദ്കോയ എം.എൽ.എ നിർവഹിക്കും. മീഞ്ചന്ത റെയിൽവേ മേൽപാലത്തിന് സമീപം 26, 27, 28, 29, തീയതികളിലായി വൈകീട്ട് നാല് മണി മുതൽ 10 വരെയാണ് ഫെസ്റ്റ് നടത്തുന്നത്. പ്രവേശനം സൗജന്യമായിരിക്കും. ഗാനമേള, മാജിക്ക്, ഡാൻസ്, നാടൻപാട്ട്, സ്റ്റേജ് ഷോ, റിയാലിറ്റി ഷോ, മ്യൂസിക് ബാൻഡ് എന്നീ കലാപരിപാടികൾ വിവിധ ദിവസങ്ങളിലായി നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.